മൂന്നാര്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് എല്‍ഡിഎഫ് അംഗവും സിപിഐ പ്രതിനിധിയുമായ വ്യക്തി അശ്ലീല വീഡിയോ പ്രചരിപ്പിച്ചത്.
Also Read- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ
സംഭവം വനിത അംഗങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ കണ്ടതോടെ വീടുകളില്‍ ഇത് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിതെളിച്ചു. സംഭവം വിവാദമായതോടെ വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും അംഗത്തിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ അധിക്യതര്‍ തയ്യറായിട്ടില്ല. ഇതോടെയാണ് കോണ്‍ഗ്രസ് വനിത അംഗങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
Also Read- നരബലി കേസ് സഹായിച്ചു; പത്തനംതിട്ടയിൽ നിന്ന് പത്തു വർഷം മുമ്പ് കാണാതായ യുവതിയെ മലപ്പുറത്ത് കണ്ടെത്തി
തങ്ങളുടെ ആരോപണം പരിശോധിച്ച് വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വനിത കമ്മീഷനെ സമീപിക്കുമെന്ന് കനകമ്മ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ ഇതുവരെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതികരിച്ചിട്ടില്ല. 15 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തിട്ട് മാസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. ആരോപണങ്ങള്‍ക്ക് കാരണം ഇത്തരം പ്രശ്‌നങ്ങളാണെന്നനാണ് ഒരു വിഭാഗം പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.