നറുക്ക് ലേല ചിട്ടി
മൾട്ടി ഡിവിഷൻ ചിട്ടികളുടെ മറ്റൊരു പേരാണ് നറുക്ക് ലേല ചിട്ടി. നാല് ഡിവിഷനുകളാണ് നറുക്ക് ലേല ചിട്ടികളിലുണ്ടാവുക. ഓരോ ഡിവിഷനിലെ അംഗങ്ങൾക്കും മറ്റു ഡിവിഷനുകളിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാം. ഇങ്ങനെ ഒരു ചിട്ടിയിൽ 4 അവസരം ഓരോരുത്തർക്കും ലഭിക്കും. ഇതിൽ 1 നറുക്കും 3 ലേലവുമാണുണ്ടാവുക.
കൃത്യമായി മാസ തവണ അട്ട അംഗങ്ങളെ ഉൾപ്പെടുത്തി നറുക്കെടുക്കും. നറുക്ക് ലഭിക്കുന്ന അംഗത്തിന് കെഎസ്എഫ്ഇയുടെ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക നൽകും.
നറുക്ക് ലേല ചിട്ടിയിൽ ലേലം വിളിക്കുന്നതിനുള്ള പരമാവധി കിഴിവ് കാലാവധിയെ അടിസ്ഥാാനമാക്കിയാണ്. 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള നറുക്ക് ലേല ചിട്ടി 40 ശതമാനം വരെ കുറച്ച് ലേലം വിളിച്ചെടുക്കാവുന്നതാണ്. 60 മാസം മുതൽ 100 മാസം വരെ ദൈർഘ്യമുള്ള നറുക്ക് ലേല ചിട്ടികളിൽ 35 ശതാനവും 60 മാസത്തിൽ താഴെയുളള നറുക്ക് ലേല ചിട്ടികളിൽ 30 ശതമാനം വരെയുമാണ് ലേല കിഴിവ്.
8.50 ലക്ഷം കിട്ടുന്ന ചിട്ടി
15,000 രൂപ മാസ അടവള്ള 60 മാസ കാലാവധിയുള്ള 9 ലക്ഷത്തിന്റെ നറുക്ക് ലേല ചിട്ടിയിൽ നിന്ന് ലേലത്തിലൂടെ 8.50 ലക്ഷം നേടാം. മാസത്തിൽ പരമാവധി 15,000 രൂപയും 35 ശതമാനം കിഴിവിൽ പോകുന്ന മാസങ്ങളിൽ 11,625 രൂപയുമാണ് അടയ്ക്കേണ്ടത്. സാധാരണ ഗതിയിൽ ഈ നറുക്ക് ലേല ചിട്ടിയിൽ 15-17 മാസം വരെ 35 ശതമാനത്തിൽ കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.
മാസത്തിൽ നറുക്ക് ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ച് 8.55 രൂപയാണ് ലഭിക്കുക. 35 ശതമാനം കിഴിവിൽ ചിട്ടി ലഭിക്കുന്നൊരാൾക്ക് 5.85 ലക്ഷം രൂപ ലഭിക്കും. ഒന്നിൽ കൂടുതല്‍ പേർ 35 ശതമാനത്തിന് വിളിക്കാനുണ്ടെങ്കിൽ നറുക്കിലൂടെ 3 പേർക്ക് ചിട്ടി നൽകും.
7.60 ലക്ഷം നേടാവുന്ന ചിട്ടി
100 മാസ കാലാവധിയുള്ള 8 ലക്ഷത്തിന്റെ ചിട്ടിയിൽ മാസത്തിൽ 8,000 രൂപ മുതൽ 6,200 രൂപ വരെ മാസത്തിൽ അടയ്ക്കണം. 35-40 മാസ പരമാവധി ലേല കിഴവിൽ താഴ്ന്ന് പോകാന്‍ സാധ്യതയുള്ളതാണ് 100 മാസത്തിന്റെ നറുക്ക് ലേല ചിട്ടികൾ. ഇതിനാൽ തന്നെ നല്ല ലേല കിഴിവ് കിട്ടും. മാസത്തിൽ ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1,800 രൂപയാണ്.
ചിട്ടി നറുക്ക് ലഭിക്കുന്നൊരാൾക്ക് 7.60,000 രൂപ സ്വന്തമാക്കാം. ബാക്കി 3 പേര്‍ക്ക് വിളിച്ചെടുക്കാം. 35 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിക്കുന്നൊരാൾക്ക് 5.20 ലക്ഷ രൂപ ലഭിക്കും.