മുടങ്ങില്ല; പായസംവിറ്റ്‌ വീട്‌ നിർമാണം പൂർത്തിയാക്കാൻ സിപിഐ എം

Spread the love



Thank you for reading this post, don't forget to subscribe!

കാഞ്ഞിരപ്പള്ളി > പ്രളയത്തിൽ വീട്‌ നഷ്‌ടപ്പെട്ടവർക്കുള്ള വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പായസംവിറ്റ്‌ പണം കണ്ടെത്താൻ സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള പായസ മേളയ്ക്ക് തുടക്കമായി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലായി 25000 ലിറ്റർ പായസമാണ്‌ ഉണ്ടാക്കി നൽകുന്നത്. സിപിഐ എം ബ്രാഞ്ച് കമ്മിറ്റികൾ നേരത്തെ ഓർഡർ സ്വീകരിച്ച പ്രകാരം അതാത് വീടുകളിൽ ഒരു ലിറ്ററിന് 200 രൂപ നിരക്കിൽ എത്തിച്ചു നൽകും.

പാചക പ്രതിഭ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പായസം ഉണ്ടാക്കുന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് ഫറാ ഓഡിറ്റോറിയത്തിൻ്റെ വളപ്പിലാണ് പായസം ഉണ്ടാക്കുന്നത്. സിപിഐ എം – ഡിവൈഎഫ്ഐ പ്രവർത്തകർ പായമ്പം ഓരോ ലിറ്റർ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി സ്റ്റിക്കർ ഒട്ടിച്ച് അതാത് ലോക്കൽ കമ്മിറ്റികൾക്ക് എണ്ണമനുസരിച്ച് കൈമാറും അടുത്ത മൂന്നു ദിവസം കൂടി ഇത് തുടരും കുട്ടിക്കലുണ്ടായ പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട വർക്ക് സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയാണു് വീട് നിർമ്മിച്ചു നൽകുന്നത്. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയായിലെ പാർട്ടി മെമ്പർമാരിൽ നിന്നും സംഭരിച്ച തുക ഉപയോഗിച്ചാണ് ഇതിനാവശ്യമായ രണ്ടേക്കർ പത്തു സെൻ്റു സ്ഥലം വാങ്ങിയത്.

15 വീടുകളുടെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. പത്തു വീടുകൾ ഇനി പൂർത്തീകരിക്കേണ്ടതുണ്ട്.ഇതിന് സഹായമെന്ന നിലയിലാണ് ഏരിയാ കമ്മിറ്റി പായസ മേള സംഘടിപ്പിച്ചിട്ടുള്ളത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ – ലോക്കൽ – ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ, ബഹുജന സംഘടനാ പ്രവർത്തകർ എന്നിവരാണ് പായസ മേളയ്ക്കു്ചുക്കാൻ പിടിക്കുന്നത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!