കോഴിക്കോട് വീണ്ടും കടന്നൽ ആക്രമണം; നാദാപുരത്ത് രണ്ട് ബൈക്ക് യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു

Spread the love


Thank you for reading this post, don't forget to subscribe!

കോഴിക്കോട്: ജില്ലയിൽ വീണ്ടും കടന്നൽ ആക്രമണം. നാദാപുരത്ത് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു. നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്തിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കാരയിൽ അമ്മദ്, മരുതൂർ കുഞ്ഞബുദുല്ല എന്നിവർക്കാണ് കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

Also Read- കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് 65കാരൻ മരിച്ചു

കടന്നൽ ആക്രമണത്തിൽ അവശരായി കിടന്ന ഇവരെ കാണാനിടയായ ഓട്ടോ ഡ്രൈവറാണ് ഇരുവരെയും നാദാപുരം ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പരിശോധനക്ക് ശേഷം ഇരുവരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസം മുമ്പ് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ച സാഹചര്യമുള്ളത് കൊണ്ട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ പ്രാഥമിക ചികിൽസക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read- പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന 62കാരൻ മരിച്ചു

ഏതാനും ദിവസങ്ങൾക്ക് മുൻപ് കടന്നൽ കുത്തേറ്റ് വിലങ്ങാട് സ്വദേശി മരണപ്പെട്ടിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ അധികൃതർ അവിടുത്തെ കടന്നൽ കൂട്ടത്തെ നശിപ്പിച്ചിരുന്നു.

News Summary- Two bike riders were stung by a wasp in Nadapuram. Karail Ammad and Maruthur Kunjabudulla who were traveling on a bike through the canal area of Narikatteri Karail were attacked. The incident took place on Saturday around 5:30 pm.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!