‘ഇടയ്ക്കിടയ്ക്ക് പനി വരാറുണ്ട്, കുറച്ച് കൂടിയ പനിയായിരുന്നു, ശ്വാസംമുട്ടലൊക്കെയുണ്ട്’; അസുഖത്തെ കുറിച്ച് അമൃത!

Spread the love


Thank you for reading this post, don't forget to subscribe!

അടുത്തിടെ അമൃത പങ്കുവച്ച ഒരു ചിത്രം ഓണ്‍ലൈനില്‍ വൈറലായിരുന്നു. സാന്ത്വനം സീരിയലിലൂടെ ശ്രദ്ധനേടിയ അജു തോമസിനൊപ്പമുള്ള ഫോട്ടോയാണ് അമൃത പങ്കുവെച്ചത്.

മുൻ ബിഗ് ബോസ് താരവും നടനും മോഡലുമായ ഷിയാസ് കരീം ഇവരുടെ ചിത്രത്തിന് താഴെ വിവാഹ ആശംസകളും നേർന്നതോടെ എല്ലാവരും കരുതി അമൃത ആരേയും അറിയിക്കാതെ വിവാഹിതയായിയെന്ന്. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി പിന്നാലെ എത്തിയത്.

സത്യത്തിൽ ഇവർ വിവാഹിതരായിരുന്നില്ല. പുതിയ പരമ്പരയുടെ സെറ്റിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ഇപ്പോഴിത അമൃത പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധനേടുകയാണ്. ആശുപത്രിയിൽ അവശ നിലയിൽ കിടക്കുന്ന വീഡിയോകൾ കൂടി ഉൾപ്പെടുത്തിയാണ് അമൃതയുടെ വീ‍ഡിയോ.

ഇത്തരത്തിലുള്ള വീഡിയോകളൊന്നും അമൃത പങ്കുവെച്ച് കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ ആരാധകരും ഭയന്നു. അങ്ങനെ ഞാനും പെട്ടു ​ഗയ്സ് എന്ന തലക്കെട്ടോടെയാണ് അമൃത വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read: കുഞ്ഞായിരിക്കുമ്പോൾ മുതൽ മുടി കൊണ്ട് നെറ്റി മറച്ചു; ആ ഹെയർ സ്റ്റെെലിന് പിന്നിൽ പറയാൻ മടിക്കുന്ന സത്യമോ?

സെറ്റിൽ നിന്നും കിട്ടിയ പനി തന്നെ വല്ലാതെ ബാധിച്ചുവെന്നും ആശുപത്രിയിൽ ട്രിപ്പ് ഇട്ട് കിടക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നുവെന്നും വീഡിയോയിൽ അമൃത വിശദീകരിക്കുന്നുണ്ട്. പനി മാറിയ ശേഷമാണ് അമൃത തനിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് എത്തിയിരിക്കുന്നത്.

കൂടാതെ ഷൂട്ടിനിടയിലെ ഇടവേളയിൽ വീടും റൂമും വൃത്തിയാക്കുന്നതും വീഡിയോയിൽ അമൃത കാണിച്ചിരുന്നു. രസകരമായ കമന്റുകളുമായി താരത്തിന്റെ അമ്മയും ഇടയ്ക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘എനിക്ക് ഇടയ്ക്കിടയ്ക്ക് പനി വരാറുണ്ട്.’

‘ഇത് കുറച്ച് കൂടിയ പനിയായിരുന്നു. ലൊക്കേഷനിൽ നിന്നും കിട്ടിയ പനിയാണ്. ലേഡീസ് റൂമിന്റെ സെറ്റിൽ എല്ലാവർക്കും വന്നു. വിറച്ചുവിറച്ച് നടക്കുകയായിരുന്നു. എല്ലാം നേരത്തെ സെറ്റാക്കി വെച്ചതിനാൽ പോവാതിരിക്കാൻ പറ്റില്ലായിരുന്നു. അവിടെ നിന്നും തിരിച്ച് വന്ന് ബെഡിൽ കിടന്നതെ ഞാനോർക്കുന്നുള്ളൂ.’

‘നല്ല പനിയായിരുന്നു. 105 ഡിഗ്രിയായിരുന്നു. ആശുപത്രിയിൽ പോയി ഡ്രിപ്പിട്ട സമയത്തെ വീഡിയോയാണ് ആദ്യം കണ്ടത്. പനി ഇപ്പോൾ കുറഞ്ഞു. ശ്വാസംമുട്ടലൊക്കെയുണ്ട് ഇപ്പോൾ. 16 ദിവസം നിർത്താതെയുള്ള ഷൂട്ടിലായിരുന്നു. അതുകൊണ്ട് റൂം ഒന്നും അടുക്കിപ്പെറുക്കാൻ പറ്റിയിരുന്നില്ല.’

‘സമയം കിട്ടിയപ്പോൾ അതങ്ങ് ചെയ്യാമെന്ന് കരുതി’ അമൃത വിശദീകരിച്ചു. താരത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി.’എത്രയും പെട്ടന്ന് സുഖമാവാൻ പ്രാർത്ഥിക്കാം മോളെ, ലേഡീസ് റൂമിലെ അവന്തിക നന്നായിട്ടുണ്ട്.’

‘അമ്മു ചേച്ചിയുടെ പനി പെട്ടന്ന് മാറട്ടെ, പുതിയ ലുക്ക് കൊള്ളാല്ലോ കണ്ണാടിയൊക്കെ വെച്ച്. പനി ശരിക്കും മാറാതെ റസ്റ്റ് എടുക്കാതെ ഇങ്ങനെ ജോലി ചെയ്താൽ ആരോഗ്യം നഷ്ടപ്പെടില്ലേ’ എന്നൊക്കെയായിരുന്നു ആരാധകർ കമന്റിലൂടെ അമൃതയോട് ചോദിച്ചത്.



Source link

Facebook Comments Box
error: Content is protected !!