കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം – Kairali News

Spread the love


Thank you for reading this post, don't forget to subscribe!

സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനങ്ങളിൽ മികച്ച ജനപങ്കാളിത്തമാണുള്ളത്. സാമ്പത്തികമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമെന്നും ഗവർണർ പറഞ്ഞു. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും വീടെന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. മാർച്ച്‌ 30 വരെ ആകെ 33 ദിവസമാണ് നിയമസഭാ സമ്മേളനം ചേരുക. ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും.
ഫെബ്രുവരി 28 മുതൽ മാർച്ച്‌ 22 വരെ ധനാഭ്യർത്ഥന ചർച്ച ചെയ്ത് പാസാക്കാനായാണ് മാറ്റിവച്ചിരിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.



Source link

Facebook Comments Box
error: Content is protected !!