Kottayam Attack : കോട്ടയത്ത് ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് ആക്രമിച്ചു; കാരണം സ്ത്രീധനത്തെ ചൊല്ലിയുളള തർക്കം

Spread the love


Thank you for reading this post, don't forget to subscribe!

കോട്ടയം കുമാരനല്ലൂരിൽ ഭർത്താവും ഗുണ്ടാ സംഘവും  ചേർന്ന് യുവതിയുടെ വീട് അക്രമിച്ചതായി പരാതി. കോട്ടയം കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ വീടാണ് ആക്രമിച്ചത്. വിജയ കുമാരിയമ്മയുടെ മൂത്ത മകളുടെ ഭർത്താവും  സംഘമാണ് വീട് അക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സ്ത്രീധനത്തെ ചൊല്ലിയുളള തർക്കമാണ്  അക്രമത്തിന് കാരണമായതെന്നും യുവതിയുടെ അമ്മ വിജയകുമാരി വ്യക്തമാക്കി. 

ഇന്നലെ, ജനുവരി 22 ഞായറാഴ്ച വൈകിട്ടോട് കൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമാരനല്ലൂരിലെ വീട്ടിലെത്തിയ തിരുവല്ല മുത്തൂർ സ്വദേശിയായ യുവതിയുടെ ഭർത്താവ് സന്തോഷും ഒപ്പമുണ്ടായിരുന്നവരും വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. കൂടാതെ വീട്ടിലുള്ളവർക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായി വിജയകുമാരി അമ്മയും കുടുംബവും ആരോപിച്ചു. 

ALSO READ: Pattoor attack case: ഓംപ്രകാശിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ റെയ്ഡ്; പോലീസ് അകത്തുകയറിയത് വാതിൽ തകർത്ത്

ഇവർ പറയുന്നതനുസരിച്ച് വിവാഹ സമയത്ത് 35 പവൻ സ്വർണ്ണമാണ് സ്ത്രീധനമായി സന്തോഷിനു നൽകിയത്. എന്നാൽ ഈ സ്വർണ്ണം മുക്കുപണ്ടമായിരുന്നുവെന്ന് ആരോപിച്ച് കൊണ്ട് യുവതിയുടെ ഭർത്താവ് സന്തോഷ് രംഗത്തെത്തുകയായിരുന്നു. യുവതി നിലവിൽ സ്വന്തം വീട്ടിലാണ് കഴിയുന്നത്. വിദേശത്ത് നേഴ്സായിരുന്ന യുവതി പ്രസവത്തിനായി ആണ് ഭർതൃ വീട്ടിൽ നിന്ന് കുമാരനല്ലൂരിലെ വീട്ടിൽ എത്തിയത്. ഐ 

ഇപ്പോൾ ഇരുവരുടെയും കുട്ടിക്ക്‌ 2 മാസം പ്രായമായി.  ഇനിയും സ്വർണം ആവശ്യപ്പെട്ടാണ് സന്തോഷ് പ്രശ്നമുണ്ടാക്കുന്നതെന്ന് യുവതിയുടെ സഹോദരൻ അനന്തു പറഞ്ഞു. സംഭവത്തെ തുടർന്ന് കോട്ടയം  ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികെയാണ്. സന്തോഷ് പാർട്ടി ബന്ധമുളളയാളാണെന്നും ഇവർ പറയുന്നുണ്ട്. നിലവിൽ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 





Source link

Facebook Comments Box
error: Content is protected !!