Odi World Cup 2023: ഇന്ത്യ ലോകകപ്പ് നേടും! ആ ദൗര്‍ബല്യം മാറി-പ്രവചിച്ച് വോണ്‍

Spread the love
Thank you for reading this post, don't forget to subscribe!

ഇന്ത്യയുടെ ശൈലി മാറി

ഇന്ത്യയുടെ ഏകദിനത്തിലെ ശൈലിയും സമീപനവും മാറിയതാണ് ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യത ഉയര്‍ത്തുന്നതെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ‘ഇന്ത്യ ഒടുവില്‍ ആക്രമണോത്സകതയോടെ ഏകദിനം കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തവണ ലോകകപ്പിലെ ഫേവറേറ്റുകളായി ഇന്ത്യ മാറുന്നു’-വോണ്‍ ട്വീറ്റ് ചെയ്തു.

പൊതുവേ ഇന്ത്യയെ പരിഹസിക്കാന്‍ സമയം കണ്ടെത്തുന്നയാളാണ് മൈക്കല്‍ വോണ്‍. ഇന്ത്യയുടെ മോശം പ്രകടനങ്ങളെ വോണ്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രോളുന്നതും ഇതിന് മറുപടിയുമായി വസിം ജാഫര്‍ എത്തുന്നതും ആരാധകരെ എപ്പോഴും രസിപ്പിക്കുന്ന കാര്യമാണ്.

എന്നാല്‍ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഇന്ത്യ ഫേവറേറ്റുകളാണെന്ന് വോണ്‍ പറയാനുള്ള കാരണം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയും ഉറപ്പിച്ചിരിക്കുകയാണ്.

Also Read: IND vs AUS: ഇവര്‍ ഇന്ത്യയെ വിറപ്പിക്കും! മത്സരഗതിയെ മാറ്റാന്‍ കഴിവുണ്ട്-അഞ്ച് കംഗാരുക്കള്‍

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഫോമില്‍

ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെ സമീപകാല ഫോം ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരോടൊപ്പം നായകന്‍ രോഹിത് ശര്‍മയും സെഞ്ച്വറി നേടി ഫോമിലേക്കെത്തിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്.

രോഹിത്തിന്റെയും ശുബ്മാന്റെയും ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. രണ്ട് പേരും പവര്‍പ്ലേ മുതലാക്കി കളിക്കുന്നു. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ഓപ്പണര്‍മാരായി എത്തുമ്പോള്‍ ഇന്ത്യയുടെ പവര്‍പ്ലേയില്‍ റണ്‍റേറ്റ് താഴോട്ടായിരുന്നു പോയിരുന്നത്.

എന്നാല്‍ ശുബ്മാന്‍ എത്തിയതോടെ ഇന്ത്യയുടെ പവര്‍പ്ലേയിലെ സ്‌കോര്‍ നന്നായി പോവുന്നു. രോഹിത്തും ശുബ്മാനും ഒത്തിണക്കത്തോടെ കളിക്കുന്നതും വിക്കറ്റ് പോവാതെ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നതും ഇന്ത്യയുടെ പ്രതീക്ഷകളെ സജീവമാക്കുന്നു.

Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്

ഇന്ത്യ ബൈലാട്രല്‍ പരമ്പരകള്‍ നേടുമ്പോഴും ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇന്ത്യയെ വേട്ടയാടുന്നുണ്ട്. നാല്, അഞ്ച് നമ്പറില്‍ ആര് ബാറ്റ് ചെയ്യണമെന്നതാണ് പ്രധാന പ്രശ്‌നം. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഏകദിനത്തില്‍ സ്ഥിരത കാട്ടുന്നില്ല.

ഈ സ്ഥാനത്ത് ശ്രേയസ് അയ്യരേയും സഞ്ജു സാംസണെയും ഇന്ത്യ പരിഗണിക്കുന്നതാവും നന്നാവുക. ഇന്ത്യയുടെ മധ്യനിര ബാറ്റിങ് മെച്ചപ്പെടാനുണ്ട്. സ്പിന്‍ നിരയിലും പേസ് നിരയിലും ആരൊക്കെയെന്നതാണ് പ്രധാന പ്രശ്‌നം. നിലവില്‍ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രകടനം ലോകകപ്പ് കിരീട സാധ്യത ഉയര്‍ത്തുന്നതാണ്.

ഇന്ത്യക്ക് മുന്നില്‍ ഇനിയുള്ളത് ഓസീസ് പരമ്പരയാണ്. കരുത്തരായ ഓസീസിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.



Source by [author_name]

Facebook Comments Box
error: Content is protected !!