Ernakulam
oi-Vaisakhan MK
കൊച്ചി: എന്തൊക്കെ ചെയ്തിട്ടും തെരുവുനായ്ക്കളുടെ വീര്യം കുറയാതെ കൊച്ചി നഗരം. സുപ്രധാന ഇടങ്ങളെല്ലാം തെരുവ് നായ്ക്കളുടെ കൈയ്യിലാണ്. പലയിടത്തും കുട്ടികളെ അടക്കം കടിക്കുന്ന അവസ്ഥ വന്നതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ കൊച്ചി കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ പള്ളിപ്പുറം കച്ചേരി മൈതാനത്തും തൊട്ടടുത്ത മുനമ്പം ആശുപത്രി വളപ്പിലുമായി അലഞ്ഞു നടക്കുന്നത് നാല്‍പ്പതോളം തെരുവുനായ്ക്കളാണ്. മുനമ്പം പോലീസ് സ്‌റ്റേഷന്‍ വരെ ഇവയുടെ വിഹാര കേന്ദ്രമാണ്. പോലീസ് സ്‌റ്റേഷന് മുന്നില്‍ തെരുവ് നായ്ക്കളുടെ ശല്യം കൂടിയാണ്. പോലീസ് വരെ ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
പള്ളിയിലും സ്‌കൂളിലും പോകുന്നവര്‍ക്കെല്ലാം തെരുവ് നായ വന്‍ ഭീഷണിയാണ്. വിദ്യാര്‍ത്ഥികളും വയസ്സായവരുമാണ് കൂടുതല്‍ ആശങ്കപ്പെടുന്നത്. കുട്ടികളെ പിന്തുടര്‍ന്ന് കടിക്കുന്നത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെ കൂട്ടത്തോടെ തെരുവ് നായ്ക്കള്‍ എത്തിയാല്‍ വൃദ്ധര്‍ക്കും ഓടി രക്ഷപ്പെടാനാവില്ല.
കടിയേറ്റ് ഗുരുതരമായ പലതും സംഭവിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്. പോലീസ് സ്‌റ്റേഷനിലേക്ക് വരുന്നവര്‍ക്ക് നേരെയും തെരുവ് നായ്ക്കള്‍ കുരച്ചു ചാടുന്നുണ്ട്. പള്ളിപ്പുറം പോര്‍ച്ചുഗീസ് കോട്ടയുടെ വളപ്പും നായ്ക്കളുടെ താവളമാണ്. കോട്ട സന്ദര്‍ശിക്കാന്‍ വരുന്നവരാണ് ഇതിലൂടെ ദുരിതമനുഭവിക്കുന്നത്.
അതേസമയം ജില്ലയില്‍ പതിനാല് ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. പ്രാദേശിക കര്‍മ സമിതികളും രൂപീകരിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ വാക്‌സിനേഷനും ലൈസന്‍സിംഗും യഥാസമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാനും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
ഈ മാസത്തോട് കൂടി ജില്ലയിലെ എല്ലാ വളര്‍ത്തു നായ്ക്കളുടെയും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. സെപ്റ്റംബര്‍ ഇരുപത് മുതല്‍ ഒക്ടോബര്‍ ഇരുപത് വരെ തെരുവുനായ്ക്കളുടെ ഊര്‍ജിത വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍.
Allow Notifications
You have already subscribed
English summary
heavy count of stray dogs in kochi, pallipuram kacheri ground also their territory