- Last Updated :
പൊലീസ് താക്കീത് നല്‍കിയിട്ടും റോബിന്‍ ആഭിചാരക്രിയകള്‍ തുടരുന്നതിനെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച റോബിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷവും ഇവിടെ മൃഗബലി നടക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
സിപിഎം പ്രവർത്തകർ പൊളിച്ച ബലിത്തറകളില്‍ ഒന്നില്‍ നിന്നും കത്തി കണ്ടെത്തി. റോബിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. പ്രകടനമായി എത്തിയ സിപിഎം പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് റോബിന്റെ പുരയിടത്തിൽ മൃഗബലിക്കായി നിർമ്മിച്ച ബലിത്തറകൾ ഇടിച്ചു നിരത്തിയത്.
Also Read-‘മികച്ച മാതൃക’; പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചതിൽ ആർക്കും പരാതിയില്ല; കോടതിയും അംഗീകരിച്ചു
പല തവണ മുന്നറിയിപ്പ് നൽകിയിട്ടും റോബിൻ മന്ത്രവാദം തുടരുന്ന സാഹചര്യത്തിലാണ് സി പി എം കാമാക്ഷി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഇവിടെ അനുവദിക്കില്ലെന്നും സിപിഎം പ്രവർത്തകർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.