സല്ലാപം സെറ്റിൽ നിന്നും പ്രൊഡക്ഷൻ മാനേജരോടൊപ്പം മഞ്ജു ഒളിച്ചോടി: മഞ്ജുവിന്റെ ആദ്യ പ്രണയം; കൈതപ്രം

Spread the love


സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലെ പ്രകടനം ആണ് മഞ്ജുവിനെ അന്ന് പ്രിയങ്കരി ആക്കിയത്. തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗൽഭരായ താരങ്ങൾ മഞ്ജുവിന്റെ അഭിനയ മികവിനെ പറ്റി സംസാരിച്ചിരുന്നു.

കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു അഭിനയ രം​ഗം വിടുന്നത്. നടൻ ദിലീപുമായുള്ള വിവാഹ ശേഷം ആയിരുന്നു തീരുമാനം. ഈ പുഴയും കടന്ന് എന്ന സിനിമയിൽ അഭിനയിക്കവെ ആണ് മഞ്ജുവും ദിലീപും പ്രണയത്തിലാവുന്നത്. അതിന് മുമ്പ് സല്ലാപത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Also Read: ‘സംസ്ഥാന അവാർഡ് നോക്കി നീ എന്തിന് എന്നെ തേടി വന്നുവെന്ന് ചോദിക്കാറുണ്ട്; എന്റെ വലിയ പരാജയമാണത്’: അഞ്ജലി!

മഞ്ജുവിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ നാഴികകല്ലായ സിനിമ ആണ് സല്ലാപം. മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമന്റ് ചെയ്യുന്നത് എന്റെ ഭാര്യ ആണ്. ലോഹി അഭിപ്രായം ചോദിച്ചു. ഭാര്യ പയ്യന്നൂരിൽ മഞ്ജുവിനെ ഡാൻസ് പഠിപ്പിച്ച മാഷുടെ നമ്പർ വാങ്ങി മഞ്ജുവിനെ ലോഹിക്ക് പരിചയപ്പെടുത്തിയത് എന്റെ ഭാര്യ ആണ്’

‘അവർക്ക് ഭയങ്കര അഭിപ്രായം ആയിരുന്നു മഞ്ജുവിനെ പറ്റി. ഇപ്പോഴും അതെ. എനിക്കും ഭയങ്കര ഇഷ്ടമാണ് മഞ്ജുവിനെ. അവരെ ഞാൻ മുമ്പ് കണ്ടിട്ടുണ്ട്. കണ്ണൂരിൽ ഏതോ ഒരു പരിപാടിക്ക് പോയപ്പോൾ മധു സാറും ഞാനും കൂടിയുള്ള വേദിയിൽ മഞ്ജു വന്നിരുന്നു. പരിചയപ്പെടുകയും ചെയ്തു’

‘ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷൻ മാനേജർ ആയി ഒരു പയ്യൻ ഉണ്ടായിരുന്നു. ഷൂട്ടിനിടെ ഇയാൾക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി’

‘പലപ്പോഴും എനിക്ക് തോന്നിയത് ഇയാളാണ് പ്രൊഡ്യൂസർ എന്ന് മഞ്ജു കരുതിയെന്നാണ്. അതിനിടെ ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു. എല്ലാവരും ഞെട്ടിപ്പോയി. നോക്കുമ്പോൾ ഈ പയ്യനും ഇല്ല. ഇവർ രണ്ട് പേരും എവിടെ ആണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ചു’

‘അവനറിയാവുന്ന ഒരു വീട്ടിൽ അന്വേഷിച്ചപ്പോൾ ആ വീട്ടിൽ അവരുണ്ടായിരുന്നു. സേഫ് ആയ വീട് അതാണെന്ന് തോന്നി ഈ പയ്യൻ മഞ്ജുവിനെ കൂട്ടി അവിടെയാണ് പോയത്. അങ്ങനെ തേടിപ്പിടിച്ചു. മഞ്ജുവിനെ തിരിച്ച് കൊണ്ടു വന്നു’

‘ഉപദേശിച്ച് ശരിയാക്കി. അങ്ങനെ ആണ് ആ ഷൂട്ടിം​ഗ് നടന്നത്. മഞ്ജുവിന്റെ ആദ്യത്തെ കാമുകൻ എന്ന് പറയുന്നത് ആ പയ്യൻ ആണ്. മഞ്ജുവിന്റെ തെറ്റിദ്ധാരണ കാെണ്ടാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ അഭിനയിക്കുന്നയാൾ കാമുകനായി, ദിലീപ്’ കൈതപ്രം പറഞ്ഞതിങ്ങനെ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!