അദാനി ഓഹരി 
നിക്ഷേപകരെ വഞ്ചിച്ചു ; വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്

Spread the love
ന്യൂയോര്‍ക്ക്‌

ഓഹരി വിപണിയിൽ അനര്‍ഹമായ നേട്ടംകൊയ്യാന്‍  അദാനി ഗ്രൂപ്പ്‌ ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന് വെളിപ്പെടുത്തി അമേരിക്കയിലെ പ്രശസ്ത ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. യഥാര്‍ഥ മൂല്യത്തിന്റെ 85 ശതമാനംവരെ ഒഹരിവില പെരുപ്പിച്ചുകാട്ടിയെന്നും അദാനിയുടെ നിരവധി കമ്പനികളുടെ പ്രകടനം ഇടിയുകയാണെന്നും ​ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്. രണ്ടുവര്‍ഷം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ട് കനത്ത ആഘാതമാണ് അദാനി ​ഗ്രൂപ്പിന് ഓഹരിവിപണിയില്‍ ഏല്‍പ്പിച്ചത്. ബുധനാഴ്ചമാത്രം അദാനി ​ഗ്രൂപ്പ്‌ ഓഹരികള്‍ക്ക് അഞ്ചുശതമാനത്തോളം ഇടിവുണ്ടായി. 46,000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ നേരിട്ടത്. ഹിൻഡൻബർഗ് റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് രം​ഗത്തെത്തി.  സല്‍പ്പേര് കളങ്കപ്പെടുത്താന്‍ അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്താത്തതുമായ ആരോപണങ്ങളാണ്  ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!