‘അല്ലിയും ഞാനും മരണത്തിന്റെ വക്കിൽ വരെ എത്തി, എന്റെ പ്രസവം കോംപ്ലിക്കേറ്റഡായിരുന്നു’; സുപ്രിയ മേനോൻ പറയുന്നു!

Spread the love


Thank you for reading this post, don't forget to subscribe!

‘ജേർണലിസം ഞാൻ ചെയ്ത് തുടങ്ങിയത് ആരുടേയും റെക്കമന്റേഷൻ കൊണ്ടല്ല. സ്വന്തമായി ഞാൻ നേടിയെടുത്തൊരു ജോലിയും കരിയറുമായിരുന്നു. പക്ഷെ നിർമാതാവായിരിക്കുമ്പോൾ പ്രിവിലേജ് ഒരുപാടുണ്ട്.’

‘ഞാൻ സിനിമ ഇൻഡസ്ട്രിയുടെ ഭാ​ഗമായത് തന്നെ ഇരുപത് വർഷമായി സിനിമയിലുള്ള സ്വന്തമായി ഒരു പാത വെട്ടിതെളിച്ച് മുന്നേറുന്ന പൃഥ്വിരാജ് എന്ന നടന്റെ ഭാ​ര്യ എന്ന ലേബലിലാണ്. പക്ഷെ ഇതിലും എന്റെ സ്ട്ര​ഗിളുണ്ട്. കാരണം ഞാൻ സുപ്രിയയാണെന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള ശ്രമത്തിലാണ്.’

‘ആളുകൾ എന്നെ വേറൊരു പേഴ്സണാലിറ്റിയായിട്ട് കാണണം അല്ലാതെ പൃഥ്വിരാജുമായി കൂട്ടികുഴക്കരുത് എന്ന് ആളുകളെ മനസിലാക്കിപ്പിക്കാനുള്ള പരിശ്രമം ഞാൻ നിരന്തരം നടത്താറുണ്ട്. അയാളുടെ ഭാര്യ, ഇയാളുടെ അമ്മ, അയാളുടെ മകൾ എന്നുള്ള ലേബലിൽ എനിക്ക് അറിയപ്പെടാൻ താൽപര്യമില്ല.’

‘എനിക്ക് സ്വന്തമായൊരു പേര് ഉണ്ടാക്കിയെടുക്കണമെന്നാണ്. എനിക്ക് കോൺഫിഡൻസ് വരാൻ കാരണം എന്റെ അച്ഛനാണ്. എന്നെ കൂട്ടിലിട്ട് വളർത്തിയിട്ടില്ല എന്റെ മാതാപിതാക്കൾ. എന്നെ ഒരുപാട് പറക്കാൻ വിട്ടു. ഞാൻ കുറച്ച് ഇൻ‌ട്രോവർട്ടാണ് പക്ഷെ നാണക്കാരിയല്ല.’

Also Read: ‘വൈകിപ്പോയി സുഹാന, കുറച്ച് നേരത്തെ ആയിരുന്നെങ്കിൽ ഒരുത്തി കൂടി ഭാര്യയെന്ന് പറഞ്ഞു വരില്ലായിരുന്നു’: ആരാധകർ

‘സിനിമ മേഖലയെ പറ്റി ഒന്നും പഠിച്ചിട്ടില്ല. ഇപ്പോൾ പഠിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. എന്റെ സ്വപ്നങ്ങൾക്ക് വേണ്ടത് ഞാനും പൃഥ്വിയുടെ സ്വപ്നങ്ങൾക്ക് ആവശ്യമായത് പൃഥ്വിയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ നഷ്ടപ്പെട്ട് ഒരു വർഷമായി.’

‘2020ലാണ് അച്ഛന്റെ രോ​ഗം തിരിച്ചറിയുന്നത്. ഞാൻ ഇന്ന് എന്താണോ അതിനെല്ലാം പിന്നിൽ എന്റെ അച്ഛനും അമ്മയുമാണ് കാരണം. എനിക്ക് എന്ത് കാര്യം ചെയ്യണമെങ്കിലും അതിനെല്ലാം എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു ഡാഡി. ഒരിക്കലും നോ പറ‍ഞ്ഞിട്ടില്ല. എനിക്ക് കിട്ടിയതുപോലുള്ള മാതാപിതാക്കളെ എല്ലാവർക്കും കിട്ടില്ല.’

‘ഡാഡി മരിച്ചുവെന്നത് ഇപ്പോഴും പൂർണ്ണമായും ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഞാൻ ആറ് മാസം ​ഗർഭിണിയായിരുന്നപ്പോൾ പൃഥ്വിക്ക് പുറത്ത് ഷൂട്ടിന് പോകേണ്ട ആവശ്യം വന്നു. എന്നെ നോക്കാൻ ആരും വീട്ടിലുണ്ടായിരുന്നില്ല.’

‘ഒരു സ്റ്റാഫ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നെ ഒറ്റയ്ക്ക് വിട്ട് പോകാൻ പൃഥ്വിക്ക് പേടിയുള്ളതുകൊണ്ടാണ് പൃഥ്വി തന്നെ എന്റെ അച്ഛനേയും അമ്മയേയും വിളിച്ച് വരുത്തി കുറച്ച് നാൾ എറണാകുളത്ത് നിൽക്കുമോയെന്ന് ചോദിച്ചത്. എന്നെ ഡെലിവറിക്ക് വീട്ടിൽ വിടാൻ പൃഥ്വിക്ക് താൽപര്യമുണ്ടായിരുന്നില്ല. എറണാകുളത്ത് തന്നെ ഡെലിവറി നടക്കണമെന്ന് പൃഥ്വിക്ക് നിർബന്ധമായിരുന്നു.’

‘നീ പോകണ്ട…. പ്ലീസ്… നീ ഇവിടെ തന്നെ നിൽക്കാമോയെന്ന് പൃഥ്വി ചോദിച്ചിരുന്നു. എന്നെ നോക്കാൻ വന്നതാണ് പിന്നെ അലംകൃത വന്ന ശേഷം അച്ഛനും അമ്മയും പോയില്ല. അലംകൃത ജനിച്ച് ഇരുപത് ദിവസം കഴിഞ്ഞപ്പോഴേക്കും പൃഥ്വി ഷൂട്ടിന് പോയി. അലംകൃതയും എന്റെ അച്ഛനേയും അമ്മയേയും മമ്മി ഡാഡിയെന്ന് തന്നെയാണ് വിളിക്കുന്നത്.’

‘മകൾ ജനിച്ച ശേഷം എനിക്ക് എവിടേയും പോകാൻ കഴിഞ്ഞിരുന്നില്ല. രണ്ട് വർഷം പോസ്റ്റ്പാർട്ടം ഡിപ്രഷനായിരുന്നു. ക്ലിനിക്കൽ ഡിപ്രഷനുമുണ്ടായിരുന്നു. ശേഷം തെറാപ്പി ചെയ്തു. എന്റെ ഡെലിവറി കോംപ്ലിക്കേറ്റഡായിരുന്നു. അല്ലിയും ഞാനും മരണത്തിന്റെ വക്കിൽ വരെ പോയിരുന്നു’ സുപ്രിയ പറ‍ഞ്ഞു.



Source link

Facebook Comments Box
error: Content is protected !!