സർക്കാരുമായി ഏറ്റുമുട്ടലിനില്ല; താൻ പ്രതിപക്ഷ നേതാവല്ല: ഗവർണർ

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലല്ല ലക്ഷ്യമെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. സർക്കാരിന്‌ പ്രശ്‌നമുണ്ടാക്കണമെന്ന്‌ താൽപ്പര്യമില്ല. താൻ പ്രതിപക്ഷ നേതാവല്ല. നിയമം നിർമിക്കാനുള്ള സർക്കാരിന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ പ്രശ്നമില്ല. സർവകലാശാലാ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കാൻ തീരുമാനിച്ചത് ഭരണഘടനാ ബാധ്യതയനുസരിച്ചാണ്‌. സമവർത്തി പട്ടികയിൽ ഉൾപ്പെട്ടതാണ്‌ വിദ്യാഭ്യാസം. അവിടെ നിയമം കൊണ്ടുവരുമ്പോൾ കേന്ദ്ര സർക്കാരുമായി ചർച്ചചെയ്യണം. വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ അല്ലായിരുന്നെങ്കിൽ ഉടൻതന്നെ ഒപ്പുവച്ചേനെ. സംസ്ഥാന സർക്കാരുമായി ഏറ്റുമട്ടലിന്‌ സമയവുമില്ല. ഭരണഘടനയും  നിയമവും അനുസരിച്ച് സർക്കാരിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് തന്റെ ജോലിയെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!