കൂടുതല്‍ വൈറ്റ് വാഷ് ജയം, ഇന്ത്യന്‍ നായകന്മാരില്‍ മുന്നിലാര്? ടോപ് ത്രീയെ അറിയാം

Spread the love

രോഹിത് ശര്‍മ ടോപ്

ഇന്ത്യയുടെ നിലവിലെ നായകന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ തലപ്പത്ത്. എട്ട് വൈറ്റ് വാഷ് ജയമാണ് രോഹിത് ഇന്ത്യക്ക് നേടിക്കൊടുത്തത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നേട്ടത്തിന് പിന്നാലെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയും നേടിയതോടെയാണ് രോഹിത് ഈ പട്ടികയില്‍ തലപ്പത്തേക്കെത്തിയത്.

നായകനെന്ന നിലയില്‍ ഇതുവരെ ഗംഭീര റെക്കോഡാണ് രോഹിത്തിന് അവകാശപ്പെടാന്‍ സാധിക്കുന്നത്. ഇന്ത്യയെ 77 മത്സരത്തില്‍ നയിച്ച രോഹിത് 60 മത്സരത്തിലും ഇന്ത്യക്ക് ജയം നേടിക്കൊടുത്തു. 77.92 ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം. 17 മത്സരമാണ് അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ തോറ്റത്.

ബൈലാട്രല്‍ പരമ്പരകളില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ മികവ് കാട്ടുമ്പോഴും പ്രധാന ടൂര്‍ണമെന്റുകളില്‍ നിറം മങ്ങുകയാണെന്ന് പറയാം. 2022ല്‍ രോഹിത്തിന് കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം കൈവിട്ടു. ഇതേ വര്‍ഷം നടന്ന ടി20 ലോകകപ്പിലും രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താനായില്ല.

ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് രോഹിത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ടീമിനെ കിരീടത്തിലേക്കെത്തിക്കാനാവാത്ത പക്ഷം രോഹിത്തിന് നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നേക്കും.

Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് തവണയാണ് കോലി പരമ്പര വൈറ്റ് വാഷ് ചെയ്തത്. ഇന്ത്യയുടെ നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് കോലിക്ക് അവകാശപ്പെടാം. എന്നാല്‍ ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കോലി നായകസ്ഥാനമൊഴിഞ്ഞത്.

കോലിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റിലാണ് കൂടുതല്‍ തിളങ്ങിയതെന്ന് പറയാം. ഇന്ത്യയെ 213 മത്സരത്തില്‍ നയിച്ച കോലി 135 മത്സരത്തിലാണ് ജയം നേടിക്കൊടുത്തത്. 63.38 ആണ് കോലിയുടെ ക്യാപ്റ്റനെന്ന നിലയിലെ വിജയ ശതമാനം. നായകനായി 60 മത്സരങ്ങളാണ് കോലി തോറ്റത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആക്രമണോത്സകതയുള്ള മുഖം നല്‍കിയ നായകനാണ് കോലി. ഇന്ത്യയുടെ വിദേശ പിച്ചുകളിലെ പ്രകടനം കോലിക്ക് കീഴില്‍ വളരെ മെച്ചപ്പെട്ടിരുന്നു.

Also Read: IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

എംഎസ് ധോണി

ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അഞ്ച് തവണയാണ് ധോണിക്ക് വൈറ്റ് വാഷ് ജയം നേടിയെടുക്കാനായത്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടത്തിലേക്കെത്തിച്ച നായകനാണ് ധോണി.

2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചു. 2013ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടവും നേടി.

332 മത്സരത്തിലാണ് ധോണി ഇന്ത്യയെ നയിച്ചത്. ഇതില്‍ 178 മത്സരത്തിലാണ് വിജയം നേടിക്കൊടുത്തത്. 53.61 ആണ് നായകനായുള്ള ധോണിയുടെ വിജയ ശതമാനം. 120 മത്സരമാണ് ധോണിക്ക് കീഴില്‍ ഇന്ത്യ തോറ്റത്.Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!