ISL : മൂന്നടിച്ച് നോര്‍ത്ത് ഈസ്റ്റിനെ തുരത്തി, വിജയവഴിയില്‍ ഈസ്റ്റ് ബംഗാള്‍

Spread the love

Also Read : T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

Thank you for reading this post, don't forget to subscribe!

4-3-3 ഫോര്‍മേഷനിലിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-4-2 ഫോര്‍മേഷനിലാണ് ഈസ്റ്റ് ബംഗാള്‍ നേരിട്ടത്. ആദ്യ പകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യം കണ്ടത് ഈസ്റ്റ് ബംഗാളായിരുന്നു. 11ാം മിനുട്ടില്‍ ക്ലെയ്റ്റന്‍ സില്‍വയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തത്. ഇടം വശത്തുകൂടിയുള്ള മുന്നേറ്റത്തിനൊടുവില്‍ നവോറം സിങ്ങിന്റെ അസിസ്റ്റില്‍ ക്ലീറ്റന്‍ സില്‍വ പന്ത് നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്‍ഡം ബട്ടാചാര്യയെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

Also Read : T20 World Cup 2022: ടൂര്‍ണമെന്റിലെ താരമായിട്ടുള്ളത് ആരൊക്കെ?, ഒരു ഇന്ത്യക്കാരന്‍, പട്ടിക ഇതാ

മികച്ച പ്രതിരോധത്തിലൂന്നി ഈസ്റ്റ് ബംഗാള്‍ കളിച്ചതോടെ നോര്‍ത്ത് ഈസ്റ്റിന്റെ പല മുന്നേറ്റങ്ങളും ലക്ഷ്യത്തിലേക്കെത്തിയില്ല. 31ാം മിനുട്ടില്‍ രണ്ട് മാറ്റങ്ങളുമായി നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാനും നാലിനെതിരേ അഞ്ച് ഗോള്‍ ശ്രമം നടത്താനും നോര്‍ത്ത് ഈസ്റ്റിനായെങ്കിലും ലക്ഷ്യം മാത്രം അകന്ന് നിന്നു. ഇതോടെ ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിന് 1-0ന്റെ ലീഡ്.

രണ്ടാം പകുതിയില്‍ ആക്രമണത്തിലൂന്നി കളിക്കുന്ന ഈസ്റ്റ് ബംഗാളിനെയാണ് കണ്ടത്. 52ാം മിനുട്ടില്‍ ബംഗാള്‍ ലീഡുയര്‍ത്തി. മലയാളി താരം വിപി സുഹൈറിന്റെ അളന്നുമുറിച്ച പാസ് കൃത്യമായി ഷാരിസ് കൈറിയാകൗവിന്റെ കാലില്‍. ഗോളിക്ക് ഒരവസരം പോലും നല്‍കാതെ ഷാരിസ് പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. 63ാം മിനുട്ടില്‍ വീണ്ടും രണ്ട് മാറ്റങ്ങളുമായി നോര്‍ത്ത് ഈസ്റ്റ് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധിത്തോടെ ഈസ്റ്റ് ബംഗാള്‍ കരുത്തുകാട്ടി.

Also Read : T20 World Cup : റിഷഭ് പുറത്ത്, ചഹാലിനും ഇടമില്ല, പാകിസ്താനെതിരായ ഇന്ത്യയുടെ ബെസ്റ്റ് 11

71ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് വീണ്ടും മാറ്റം വരുത്തി. 77ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. 84ാം മിനുട്ടില്‍ മൊബഷീര്‍ റഹ്‌മാന്‍ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ജോര്‍ദാന്‍ ഒ ഡോഹേര്‍ട്ടിയിലൂടെ ബംഗാള്‍ മൂന്നാം ഗോള്‍ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 89ാം മിനുട്ടില്‍ വീണ്ടും രണ്ട് മാറ്റങ്ങളുമായി ബംഗാള്‍. 90ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആശ്വാസ ഗോള്‍ നേടി. ഇമില്‍ ബെന്നിയുടെ അസിസ്റ്റില്‍ മാറ്റ് ഡെര്‍ബിഷെയിറാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ തോല്‍വി ഒഴിവാക്കാന്‍ ഇത് മതിയാവുമായിരുന്നില്ല. 3-1ന്റെ തകര്‍പ്പന്‍ ജയം ഈസ്റ്റ് ബംഗാളിനൊപ്പം.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!