നാട് വിറപ്പിച്ച് കാട് കയറി; PT-7നെ മയക്കുവെടിവെച്ച് ദൗത്യ സംഘം

Spread the love


Thank you for reading this post, don't forget to subscribe!

പാലക്കാട്: കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണി നിവാസികളെ പേടിസ്വപ്നമായി മാറിയ പിടി-7നെ മയക്കുവെടിവെച്ച് പിടികൂടി ദൗത്യസംഘം. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് പുറപ്പെട്ടു. വയനാട്ടിൽ നിന്ന് 26 പേരും പാലക്കാട് നിന്ന് 50 പേരുമാണ് ദൗത്യത്തിനായി കൈകോർത്തത്.

ആന മയങ്ങാന്‍ അര മണിക്കൂറെടുക്കും. മയക്കുവെടിവച്ച് ആനയെ പി.ടി.കൂടാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ എടുത്തിരുന്നെങ്കിലും പിന്നീടു വനം വകുപ്പ് മാറ്റുകയായിരുന്നു. എന്നാൽ പാലക്കാട് വീണ്ടും പിടി സെവന്‍റെ ആക്രമണം വ്യാപിച്ചതോടെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു.

Also Read-പാലക്കാടിനെ വിറപ്പിക്കുന്ന പിടി സെവൻ; കൊമ്പനെ തളയ്ക്കാൻ വമ്പൻ സന്നാഹം

തുടർച്ചയായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പിടി സെവനെ പേടിച്ച് വൈകിട്ട് ആറ് മണിക്കു ശേഷം ആളുകൾ പുറത്തിറങ്ങാറില്ലായിരുന്നു. മയക്കുവെടിവെച്ച പിടി സെവനെ വനത്തിൽ നിന്ന് പുറത്തെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

ആനയെ തളക്കാനുള്ള കൂടിന്റെ ബലപരിശോധനയും പിടി സെവനെ കൊണ്ടുവരാനുളള ട്രാക് പരിശോധനയും അധികൃതർ നടത്തിയിരുന്നു. പാലക്കാട് ധോണിയിലെ വില്ലനാണ് പി.ടി. ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ ശിവരാമനെ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ശിവരാമനെ ചെളിയില്‍ ചവിട്ടിത്താഴ്ത്തിയത് പി.ടി. ഏഴാമന്‍ എന്ന കാട്ടുകൊമ്പനാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു.

Also Read-‘പടയപ്പയെ’ പ്രകോപിപ്പിച്ചതിന് ഡ്രൈവർക്കെതിരെയുള്ള കേസ് പിൻവലിച്ചില്ലെങ്കിൽ വനം വകുപ്പിന്റെ വാഹനങ്ങൾ തടയുമെന്ന് CPM നേതാവ്

കാട്ടില്‍നിന്ന് നാലരകിലോമീറ്ററോളം പുറത്തേക്കിറങ്ങിവന്നാണ് ആന പരാക്രമം കാട്ടുന്നത്. ഡിസംബര്‍ 12ന് കാടിറങ്ങിയ ആന ആറുദിവസമാണു തിരിച്ചുകയറാതെ നാട്ടില്‍ നാശംവിതച്ചത്. തലനാരിഴക്കാണു പലരും രക്ഷപെട്ടത്. പി.ടി. ഏഴാമനെ പി.ടി.കൂടണമെന്ന ആവശ്യം ഇതോടെ ശക്തമായി. തുടർന്ന് പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിച്ച് പിടിസെവനെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!