ഇന്ത്യന്‍ പരമ്പരയില്‍ കസറി
ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ കാമറൂണ്‍ ഗ്രീനിന്റെ പ്രകടനം ഗംഭീരമായിരുന്നു. 3 മത്സരം കളിച്ച താരം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരെയടക്കം തല്ലിപ്പറത്തി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം ഗ്രീനിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. 3 മത്സരത്തില്‍ നിന്ന് 39.33 ശരാശരിയില്‍ 118 റണ്‍സാണ് ഗ്രീന്‍ അടിച്ചെടുത്തത്. 214.55 സ്‌ട്രൈക്കറേറ്റിലാണ് ഗ്രീനിന്റെ തകര്‍പ്പന്‍ പ്രകടനം. 16 ഫോറും 7 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗ്രീന്‍ ഇന്ത്യക്കെതിരേ തിളങ്ങിയത്.
മീഡിയം പേസറെന്ന നിലയിലും തിളങ്ങും
ഗ്രീനിന്റെ സാന്നിധ്യം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനും കൂടുതല്‍ ആശ്വാസം നല്‍കും. കാരണം ഗ്രീനിനെ കളിപ്പിച്ചാല്‍ ആറാം ബൗളറെക്കൂടിയാണ് ഓസീസിന് ലഭിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഫിഞ്ചിനത് ഗുണം ചെയ്യും. പവര്‍പ്ലേയിലും മധ്യ ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ യുവ താരത്തിനാവും. അഞ്ച് വിക്കറ്റുകളാണ് ടി20യില്‍ ഗ്രീന്‍ ഓസീസിനായി നേടിയിട്ടുള്ളത്. മൂന്ന് ഫോര്‍മാറ്റിലും ഓസീസിനായി അരങ്ങേറ്റം കുറിച്ച ഗ്രീന്‍ ടി20 ലോകകപ്പില്‍ കംഗാരുക്കള്‍ക്ക് കരുത്ത് പകരുമെന്നുറപ്പ്.
പ്ലേയിങ് 11 എവിടെ സ്ഥാനം
ഓസീസ് ടീം വലിയ താരനിരയാല്‍ സമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിരയാണ് ഓസീസ് ടീമിനൊപ്പമുള്ളത്. അതുകൊണ്ട് തന്നെ ഗ്രീനിനെ പ്ലേയിങ് 11 എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് പ്രധാന ചോദ്യം. മോശം ഫോമിലുള്ള സീനിയര്‍ താരം സ്റ്റീവ് സ്മിത്തിനെ ഓസീസ് പുറത്തിരുത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ മൂന്നാം നമ്പറില്‍ ഗ്രീനിനെ ഓസീസ് കളത്തിലിറക്കിയേക്കും. എല്ലാ ടീമുകളെയും വിറപ്പിക്കാന്‍ കഴിവുള്ളവനാണ് ഗ്രീന്‍. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ഗ്രീന്‍.