വയനാട് ബത്തേരിയിൽ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

വയനാട്: കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസുകാരി മരിച്ചു. മലപ്പുറം അരീക്കോട് കമലാലയം റെജി – ശ്രുതി ദമ്പതികളുടെ മകള്‍ അനിഖ (നാല്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

Also read-കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിഖയെ ഉടൻ തന്നെ കോഴിക്കോട് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനു മുൻപ് തന്നെ മരണം സംഭവിച്ചു. അപകടത്തില്‍ റെജിക്കും ശ്രുതിക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലിലെ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനായ റെജി അരീക്കോട് നിന്ന് ചീരാലിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

Published by:Sarika KP

First published:



Source link

Facebook Comments Box
error: Content is protected !!