കൃഷി, ഭൂമി, പുതുകേരളം; കർഷകത്തൊഴിലാളി പ്രക്ഷോഭജാഥ‌യ്ക്ക്‌ ഉജ്വല വരവേൽപ്പ്‌‌

Spread the love



Thank you for reading this post, don't forget to subscribe!

കോഴിക്കോട്‌ > ‘കൃഷി, ഭൂമി, പുതുകേരളം’ മുദ്രാവാക്യമുയർത്തി കെഎസ്‌കെടിയു സംഘടിപ്പിക്കുന്ന കർഷകത്തൊഴിലാളി പ്രക്ഷോഭ പ്രചാരണ ജാഥ കോഴിക്കോട്‌ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥക്ക്‌ കർഷകത്തൊഴിലാളി സമര ഭൂമിക ഉജ്വല സ്വീകരണമാണ്‌ നൽകിയത്‌. സ്‌ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന്‌ കർഷകത്തൊഴിലാളികൾ സ്വീകരണകേന്ദ്രങ്ങളിൽ ജാഥയെ വരവേറ്റു. ഞായറാഴ്‌ച പേരാമ്പ്ര, കല്ലാച്ചി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോഴിക്കോട് കടപ്പുറത്ത്‌ സമാപിച്ചു. തിങ്കളാഴ്‌ച മലപ്പുറത്ത്‌ പര്യടനം നടത്തും.

മിച്ചഭൂമി -പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷിനടത്താൻ പദ്ധതി ആവിഷ്കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക  തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ ജാഥ. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ലളിത ബാലൻ ഡെപ്യൂട്ടി ലീഡറും സംസ്ഥാന ട്രഷറർ സി ബി ദേവദർശൻ മാനേജരുമായ ജാഥയിൽ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്മണൻ എന്നിവരാണ്‌ അംഗങ്ങൾ. കടപ്പുറത്തെ സമാപനം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനും അംഗങ്ങൾക്കും പുറമെ കെഎസ്‌കെടിയു കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ ആർ പി ഭാസ്‌കരനും  സംസാ

രിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!