ബിജെപി നയങ്ങൾക്കെതിരെ പ്രതിഷേധ- പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും: സിപിഐ എം

Spread the loveന്യൂഡൽഹി> രാജ്യവും ജനങ്ങളും നേരിടുന്ന അടിയന്തര വിഷയങ്ങൾ ഉയർത്തി ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധ, പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ കൊൽക്കത്തയിൽ ചേർന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. നിഷ്‌പക്ഷവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ സാധ്യമാകാൻ ത്രിപുരയിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പുനഃസ്ഥാപിക്കണം. ത്രിപുര ജനതയും മതനിരപേക്ഷ ശക്തികളും ഇതിനായി നടത്തുന്ന ശ്രമങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ രാജ്യമെമ്പാടും പരിപാടികൾ നടത്തും.

   

കേന്ദ്രനയങ്ങൾ കാരണം  തൊഴിലില്ലായ്‌മ, ദാരിദ്ര്യം, അസമത്വം എന്നിവ പെരുകി ജനജീവിതം ദുരിതപൂർണമാകുന്നതിൽ പ്രതിഷേധിച്ച്‌ ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. തൊഴിലുകൾ സൃഷ്ടിക്കാൻ അടിസ്ഥാനസൗകര്യ പദ്ധതികളിൽ പൊതുനിക്ഷേപം വർധിപ്പിക്കുക, ഭക്ഷ്യധാന്യം  അഞ്ച്‌ കിലോഗ്രാം സൗജന്യമായി നൽകുന്നതിനൊപ്പം സബ്‌സിഡി നിരക്കിലും ധാന്യം അഞ്ച്‌ കിലോഗ്രാം  നൽകുക, സ്വത്ത്‌– പാരമ്പര്യ സ്വത്ത്‌ നികുതി ഏർപ്പെടുത്തുക, സമ്പന്നർക്കുള്ള നികുതിയിളവുകൾ പിൻവലിക്കുകയും അതിസമ്പന്നർക്ക്‌ നികുതി ചുമത്തുകയും ചെയ്യുക, ഭക്ഷ്യസാധനങ്ങൾക്കും മരുന്നുകൾ അടക്കമുള്ള അവശ്യവസ്‌തുക്കൾക്കും ഏർപ്പെടുത്തിയ ജിഎസ്‌ടി പിൻവലിക്കുക എന്നീ ആവശ്യങ്ങളും നടപ്പ്‌ വർഷത്തെ ബജറ്റുമായി ബന്ധപ്പെട്ട്‌ ഉയരുന്ന വിഷയങ്ങളും ഉയർത്തിയാണ്‌ പ്രതിഷേധം സംഘടിപ്പിക്കുക. ഏപ്രിൽ  അഞ്ചിന്‌ നടക്കുന്ന തൊഴിലാളി– കർഷക റാലിക്ക്‌ സിപിഐ എം പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ബിജെപിയിതര സർക്കാരുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങൾക്കുനേരെ രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കുന്ന വിധത്തിൽ ബിജെപി നടത്തുന്ന കടന്നാക്രമണം അടക്കമുള്ള വിഷയങ്ങൾ അടിസ്ഥാനമാക്കി മാർച്ചിൽ ഉടനീളം രാഷ്‌ട്രീയ പ്രചാരണപരിപാടി നടത്തും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾ,  സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ ആവശ്യമായ  തെരഞ്ഞെടുപ്പ്‌ പരിഷ്‌കാരങ്ങൾ, ഇസ്രയേലിലെ വലതുപക്ഷ സർക്കാരിന്റെ അടിച്ചമർത്തൽ നേരിടുന്ന പലസ്‌തീൻ ജനതയോടുള്ള ഐക്യദാർഢ്യം എന്നിവയും പ്രചാരണത്തിൽ ഉന്നയിക്കും.ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!