ഇടുക്കി: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59), ഭാര്യ ജെസി (55), മകൾ സിൽന (19) എന്നിവരെയാണ് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. സാമ്പത്തിക ബാധ്യതയെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് സൂചന. ഇവരുടെ നില ഗുരുതരമായതിനാൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Also Read- നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനി അറസ്റ്റിൽ
തൊടുപുഴയിൽ ബേക്കറി നടത്തിയിരുന്ന ആന്റണിയെ അന്വേഷിച്ചെത്തിയവർ ബേക്കറിയിൽ കാണാത്തതിനെത്തുടർന്ന് വീട്ടിലെത്തുകയായിരുന്നു. ഫോണ്‍ വിളിച്ചപ്പോൾ വീടിനുള്ളിൽ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഇവരെ അവശനിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Also Read- ഭക്ഷണത്തെ ചൊല്ലി അതിഥിത്തൊഴിലാളികൾ തമ്മിൽ തർക്കം; ഒരാൾക്കു കഴുത്തിനു വെട്ടേറ്റു
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.