World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്‍, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം

Spread the love

ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്തും

പാകിസ്താന്‍ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ടീമിനു വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പിനായി പാകിസ്താന്‍ ഇത്തവണ ഇന്ത്യയിലേക്കു വരാനിരിക്കുകയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ കളിക്കാന്‍ പാകിസ്താന് ബുദ്ധിമുട്ട് നേരിടാറില്ല.

അടുത്തിടെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പക്ഷെ ന്യൂസിലാന്‍ഡിന്റെ ബൗളിങ് പോലെയല്ല പാകിസ്താന്റേത്. ന്യൂസിലാന്‍ഡിനെതിരേ നാലു സെഞ്ച്വറികള്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു നേടാനായത് അതുകൊണ്ടാണെന്നും ആക്വിബ് ജാവേദ് ജിയോ ടിവിയില്‍ പറഞ്ഞു.

Also Read: IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്‍മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും

പാക് ബൗളിങ്

ഏകദിന ക്രിക്കറ്റില്‍ പാകിസ്താന്‍ മികച്ച ടീമാണ്. അവര്‍ക്കു ഈ ഫോര്‍മാറ്റില്‍ മുന്‍തൂക്കം നല്‍കുന്ന കാര്യം ബൗളിങാണ്. ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരെല്ലാം പൂര്‍ണമായും ഫിറ്റാണ്. അതു ഏകദിന ലോകകപ്പില്‍ അവര്‍ക്കു മുതല്‍തൂക്കാവുകയും ചെയ്യും.

ലോകകപ്പില്‍ പാകിസ്താന്‍ ടീമില്‍ ഷദാബ് ഖാനും മുഹമ്മദ് നവാസുമുണ്ടാവും. ഇന്ത്യയില്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറുടെ ആവശ്യമില്ല. പാകിസ്താന്‍ 300 പ്ലസ് സ്‌കോര്‍ ചെയ്യുകയാണെങ്കില്‍ മറ്റു ടീമുകള്‍ക്കു അതു ചേസ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും ആക്വിബ് ജാവേദ് വ്യക്തമാക്കി.

Also Read:World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

ഇന്ത്യ മിന്നുന്ന ഫോമില്‍

ഏകദിന ഫോര്‍മാറ്റില്‍ മിന്നുന്ന ഫോമിലാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. കാര്യമായ വീക്ക്‌നെസുകളൊന്നും ഇന്ത്യക്കു ചൂണ്ടിക്കാണിക്കാനില്ല. നേരത്തേ ബൗളിങിന്റെ കാര്യത്തില്‍ ഇന്ത്യക്കു ചില ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുഹമ്മദ് സിറാജിനു കീഴില്‍ ബൗളിങും തകര്‍പ്പന്‍ ഫോമിലാണ്. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ തിരിച്ചുവരവും ബൗളിങിനു മൂര്‍ച്ച കൂട്ടിയിട്ടുണ്ട്.

ഈ വര്‍ഷം കളിച്ച രണ്ട് ഏകദിന പരമ്പരകളും തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയെ 3-0നായിരുന്നു ഇന്ത്യ തുരത്തിയത്. അതിനു ശേഷം ന്യൂസിലാന്‍ഡിനെയും ഇതേ മാര്‍ജിനില്‍ തന്നെ കെട്ടുകെട്ടിച്ചു. കിവികള്‍ക്കെതിരേ നേടിയ സമ്പൂര്‍ണ വിജയത്തോടെ ഐസിസിയുടെ ഏകദിന റാങ്കിങില്‍ നമ്പര്‍ വണ്‍ പദവിയിലേക്കും ഇന്ത്യ ഉയര്‍ന്നിരുന്നു.



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!