500 എംബിപിഎസ്‌ വേഗം ; കെ–ഫോൺ റേഞ്ചിൽ സെക്രട്ടറിയറ്റ്‌

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം
കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിൽ പൂർണമായും കെ–- ഫോൺ ഇന്റർനെറ്റ് കണക്ഷൻ. വ്യാഴാഴ്ചയാണ് കെ–- ഫോൺ സുപ്രധാന നേട്ടം കൈവരിച്ചത്. സെക്രട്ടറിയറ്റിന്റെ പ്രധാന മന്ദിരത്തിലും രണ്ട് അനക്സിലും ഉൾപ്പെടെ കെ –-ഫോണിന്റെ അതിവേഗ ഇന്റർനെറ്റ് എത്തി. 500 എംബിപിഎസാണ് വേഗത.

സംസ്ഥാനത്തെ 30,000 സർക്കാർ ഓഫീസുകളിലും 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനാണ് എൽഡിഎഫ് സർക്കാർ പദ്ധതി വിഭാവനം ചെയ്തത്. ഇതിനകം 12,157 ഓഫീസുകളിൽ ഇന്റർനെറ്റ് ലഭ്യമായി. 26,759 സർക്കാർ ഓഫീസുകളിൽ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇവിടങ്ങളിലും ഉടൻ കണക്ഷൻ നൽകാനാകുമെന്ന് കെഎസ്ഐടിഐഎൽ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.
ആദ്യഘട്ടത്തിൽ 14,000 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് നൽകാനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീതം കണക്ഷനാണ് ആദ്യം നൽകുന്നത്.



Source link

Facebook Comments Box
error: Content is protected !!