വയനാട്ടിൽ ചത്തത് വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെ; സ്ഥിരീകരിച്ച് വനംവകുപ്പ്

Spread the love


Thank you for reading this post, don't forget to subscribe!

കൽപറ്റ: വയനാട് പൊൻമുടിക്കോട്ടയിൽ ചത്ത നിലയിൽ കണ്ടെത്തിയത് വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. ഒന്നേകാൽ വയസ്സുള്ള ആൺകടുവയാണ് ചത്തത്. നെൻമേനി പാടിപ്പറമ്പിലാണ് കഴിഞ്ഞ ദിവസം കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്. കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക നിയമ നടപടികൾ തുടങ്ങിയെന്നും സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന അറിയിച്ചു.

Also Read- വയനാട്ടിൽ ഭീതി പരത്തിയതെന്ന് കരുതുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി

നെൻമേനി പാടിപ്പറമ്പിലെ സ്വകാര്യ തോട്ടത്തിൽ കഴുത്തിൽ കുരുക്ക് കുടുങ്ങി ചത്ത നിലയിലാണ് കടുവയെ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കടുവാ ഭീതി നിലനിൽക്കുന്നുണ്ടായിരുന്നു. കടുവയുടെ ആക്രമണത്തിൽ നിരവധി വളർത്തുമൃഗങ്ങളാണ് ഇവിടെ കൊല്ലപ്പെട്ടത്. പ്രദേശത്ത് ഇനിയും കടുവകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Also Read- വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? ‘പ്രോജക്ട് ടൈഗർ’ പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?

ബത്തേരി കുപ്പാടി വനംവകുപ്പിന്റെ ലാബിലാണ് കടുവയുടെ പോസ്റ്റുമോർട്ടം നടത്തിയത്. കടുവയെ തുരത്താനുള്ള നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോവുകയാണ്. പൊൻമുടിക്കോട്ട പ്രദേശത്ത് രണ്ടര മാസത്തിനിടെ 19 വളർത്തു മൃഗങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ചത്തത്.

ഇതിനിടയിൽ,കോന്നി മണ്ണിറയിൽ ഉൾവനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. അഞ്ചുദിവസം പഴക്കമുള്ള ആനയുടെ ജഡമാണ് കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.

Published by:Naseeba TC

First published:



Source link

Facebook Comments Box
error: Content is protected !!