IND vs AUS: ഇതു ലാസ്റ്റ് ചാന്‍സ്, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുറത്ത്!

Spread the love
Thank you for reading this post, don't forget to subscribe!

കെഎല്‍ രാഹുല്‍

നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരം. വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ കൂടിയായിട്ടാണ് അദ്ദേഹം ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രാഹുലിന്റെ ഓപ്പണിങ് സ്ഥാനം യുവതാരം ശുഭ്മന്‍ ഗില്‍ ഏറെക്കുറെ കൈയടക്കിക്കഴിഞ്ഞു. ഈ പരമ്പരയിലു ഗില്‍ മിന്നിയാല്‍ രാഹുലിന്റെ കാര്യം കൂടുതല്‍ അവതാളത്തിലാവും.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ടെസ്റ്റ് പരമ്പരയില്‍ ഗില്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഇതാടെ രാഹുലിനു മധ്യനിരയിലേക്കു ഇറങ്ങേണ്ടി വരും. ബാറ്റിങില്‍ മികച്ച സംഭാവനകള്‍ അദ്ദേഹം ഈ പരമ്പരയില്‍ നല്‍കിയേ തീരൂ. അതിനായില്ലെങ്കില്‍ രാഹുലിന് ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തുക ദുഷ്‌കരമായി തീരും.

Also Read:ക്യാപ്റ്റനായപ്പോള്‍ സ്ഥിരം ഓപ്പണിങ് ബൗളര്‍, ഹാര്‍ദിക് ഇതു നിര്‍ത്തണം! അറിയാം

ഉമേഷ് യാദവ്

ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെ താരം. മോശം പ്രകടനങ്ങള്‍ കാരണം അദ്ദേഹത്തിനു ടെസ്റ്റ് ടീമില്‍ നേരത്തേ സ്ഥാനം നഷ്ടമായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് കൗണ്ടില്‍ മികച്ച പ്രകടനം നടത്തിയതോട അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുകയായിരുന്നു.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവമാണ് ഓസ്‌ട്രേലിയക്കെതിരേ ഉമേഷിന് ടീമില്‍ ഇടം നേടിക്കൊടുത്തിരിക്കുന്നത്. പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഭാവിയില്‍ ഉമേഷിനെ ടെസ്റ്റ് ടീമിലേക്കു ഇന്ത്യ പരിഗണിക്കാനിടയില്ല.

Also Read:IND vs AUS: ഒരിക്കലും ചെയ്യരുത്, ഇതു ടെസ്റ്റാണ്- ഇന്ത്യക്കു മുന്‍ താരത്തിന്റെ മുന്നറിയിപ്പ്

ആര്‍ അശ്വിന്‍

വെറ്ററന്‍ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനും ഓസ്‌ട്രേലിയക്കെതിരായ പരമ്പര വളരെയധികം പ്രധാനപ്പെട്ടതാണ്. നിലവില്‍ അദ്ദേഹം 36 വയസ്സിലെത്തി നില്‍ക്കുകയാണ്. കരിയറിന്റെ അവസാനത്തോട് അടുക്കുകയാണ് അശ്വിന്‍. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെപ്പോലെയുള്ളവര്‍ ടെസ്റ്റ് ടീമിലെ സ്ഥാനത്തിനായി മല്‍സരംഗത്തുണ്ട്.

ഈ പരമ്പരയില്‍ അശ്വിന് തന്റെ അനുഭവസമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയേ തീരൂ. കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ലെങ്കില്‍ അക്ഷര്‍, കുല്‍ദീപ് എന്നിവരിലൊരാള്‍ ടീമിലെ സ്ഥാനം തട്ടിയെടുക്കുമെന്നുറപ്പാണ്.



Source by [author_name]

Facebook Comments Box
error: Content is protected !!