ഗവർണർ ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന്‌ ഭാവിച്ച്‌ വിഡ്ഡി വേഷം കെട്ടുന്നു: കാനം

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > സംസ്ഥാനത്തെ പൗരബോധമുള്ള ജനങ്ങൾക്ക്‌ മുന്നിൽ ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന്‌ ഭാവിച്ച്‌ വിഡ്ഡി വേഷം കെട്ടുകയാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

നിയമം നടപ്പാക്കാനാണ്‌ ഗവർണറായി ഇരിക്കുന്നതെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഗവർണർ പദവി ഭരണഘടനാപരമായ പദവിയാണ്‌. ഭരണഘടനയുടെ 153 മുതൽ 164ാം അനുച്ഛേദങ്ങൾ ഗവർണറുടെ കടമകൾ എന്താണെന്ന്‌ നിർവചിച്ചിട്ടുണ്ട്‌. എന്നാൽ അതിലൊന്നും ഉൾപ്പെടാത്ത അധികാരങ്ങൾ  ഉണ്ട്‌ എന്ന്‌ ഗവർണർ ഭാവിക്കുകയാണ്‌.  രാജ്‌ഭവന്‌ മുന്നിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ലോയേഴ്‌സ്‌( ഐഎഎൽ) സംഘടിപ്പിച്ച ‘അഭിഭാഷകർ ഗവർണറെ ഭരണഘടന പഠിപ്പിക്കുന്നു’ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കാനം.

മന്ത്രിസഭയുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ ബാധ്യതയുള്ള ഗവർണർ അതിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിക്കുകയാണ്‌.   പലനടപടികളും സർവകലാശാലകളുമായി ബന്ധപ്പെട്ട്‌ ഗവർണർ സ്വീകരിക്കുന്നുണ്ട്‌. സർവകലാശാല നിയമം കേരള നിയമസഭയുടെ ഉൽപ്പന്നമാണ്‌. കേരള നിയമസഭ പാസാക്കുന്ന സർവകലാശാല നിയമത്തിലാണ്‌ ചാൻസലറായി ഗവർണറെ വച്ചിരിക്കുന്നത്‌. കേരള നിയമസഭയ്‌ക്ക്‌ ഏതുസമയത്തും ആ നിയമം ദേഭഗതി ചെയ്യാനും അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന്‌ പുറത്താക്കാനും അവകാശമുണ്ടെന്നും കാനം പറഞ്ഞു. ബിനോയ്‌ വിശ്വം എംപി, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!