സമരപഥങ്ങളിൽ സ്‌മരണകളിരമ്പി ; വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയർന്നു

Spread the love



Thank you for reading this post, don't forget to subscribe!

വയലാർ/മേനാശേരി
സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനുമായി തൊഴിലാളികൾ നടത്തിയ ഉജ്വലപോരാട്ടത്തിൽ ഹൃദയരക്തംകൊണ്ട് ചരിത്രം രചിച്ച രണധീരരുടെ സ്മരണകളിരമ്പുന്ന വയലാർ, മേനാശേരി രക്തസാക്ഷി മണ്ഡപങ്ങളിൽ ചെങ്കൊടി ഉയർന്നു. പുന്നപ്ര–-വയലാർ രക്തസാക്ഷിത്വത്തിന്റെ 76–-ാം വർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാറിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും മേനാശേരിയിൽ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ കെ സഹദേവനും പതാക ഉയർത്തി.

ധീരസ്മരണകളിൽ വയലാർ
മേനാശേരി രക്തസാക്ഷിമണ്ഡപത്തിൽ വ്യാഴം രാവിലെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമന് കൈമാറിയ രക്തപതാകയാണ് വയലാറിൽ ഉയർത്തിയത്. മേനാശേരിയിൽനിന്നുള്ള പതാകജാഥ വെള്ളി രാവിലെ കോളേജ് കവലയിൽനിന്ന് തുടങ്ങി. വിവിധയിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വയലാർ രക്തസാക്ഷിമണ്ഡപത്തിൽ എത്തി. ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമനിൽനിന്ന് ജി ബാഹുലേയൻ പതാക ഏറ്റുവാങ്ങി. തുടർന്ന് നടന്ന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അധ്യക്ഷനായി. സി ബി ചന്ദ്രബാബു, ആർ നാസർ എന്നിവർ സംസാരിച്ചു. കേന്ദ്ര വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംപി, ടി ടി ജിസ്മോൻ, മനു സി പുളിക്കൽ, ഡി സുരേഷ് ബാബു, കെ പ്രസാദ്, എം സി സിദ്ധാർഥൻ, എസ് പ്രകാശൻ, ദലീമ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

മേനാശേരിയിൽ പതാകയുയർത്തലിനുശേഷം നടന്ന സമ്മേളനത്തില് വാരാചരണ കമ്മിറ്റി പ്രസിഡന്റ് ടി എം ഷെറീഫ് അധ്യക്ഷനായി. സെക്രട്ടറി പി ഡി ബിജു സ്വാഗതം പറഞ്ഞു. ടി ജെ ആഞ്ചലോസ്, ടി ടി ജിസ്മോന്, ടി വി അനിത, എന് എസ് ശിവപ്രസാദ്, പി കെ സാബു, എം സി സിദ്ധാര്ഥന്, ടി കെ രാമനാഥന്, കെ ജി പ്രിയദർശനൻ, സി കെ മോഹനന് തുടങ്ങിയവര് പങ്കെടുത്തു.



Source link

Facebook Comments Box
error: Content is protected !!