IND vs AUS: സൂപ്പര്‍ പോരിന് നാഗ്പൂര്‍ റെഡി, സൂര്യ അരങ്ങേറുമോ? ടോസ് ഒമ്പതിന്

Spread the love

സ്പിന്‍ കെണിയില്‍ പാറ്റ് കമ്മിന്‍സിനെയും സംഘത്തെയും കുരുക്കാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും കൂട്ടരും. പിച്ചിനെക്കുറിച്ച് ഓസ്‌ട്രേലിയയില്‍ വിമര്‍ശനം ശക്തമായതിനാല്‍ തന്നെ ലോകം മുഴുവന്‍ വലിയ ആകാംക്ഷയോടെയാണ് ഈ ടെസ്റ്റ് മല്‍സരത്തെ നോക്കിക്കാണുന്നത്. ആദ്യ ദിനം മുതല്‍ ബോള്‍ ടേണ്‍ ചെയ്യുന്ന സ്ലോ പിച്ചായിരിക്കും ഈ മല്‍സരത്തിലേതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Thank you for reading this post, don't forget to subscribe!

Also Read: IND vs AUS: ഇന്ത്യയുടെ വിധി രോഹിത്തിന്റെ കൈയില്‍! ഫ്‌ളോപ്പായാല്‍ തോല്‍ക്കും, അറിയാം

ടി20യിലെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു ഈ ടെസ്റ്റില്‍ നിന്നും പിന്മാറേണ്ടി വന്നതിനാല്‍ താരത്തിന്റെ ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പറിലായിരിക്കും സൂര്യ കളിച്ചേക്കുക. മിന്നുന്ന ഫോമിലുള്ള ശുഭ്മന്‍ ഗില്ലും ഈ സ്ഥാനം പ്രതീക്ഷിച്ച് രംഗത്തുണ്ടെങ്കിലും സൂര്യക്കാവും നറുക്കുവീഴുകയെന്നാണ് വിവരം.

Also Read: IND vs AUS: നിങ്ങള്‍ ഇഷ്ടമുള്ള പിച്ചുണ്ടാക്കുന്നു, ഞങ്ങള്‍ക്ക് പറ്റില്ലേ? ഓസീസിനോടു ഇന്ത്യന്‍ ഫാന്‍സ്

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, സൂര്യകുമാര്‍ യാദവ്/ ശുഭ്മന്‍ ഗില്‍, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്/ മാറ്റ് റെന്‍ഷോ, അലെക്‌സ് കറേ (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ ഏഗര്‍, സ്‌കോട്ട് ബോളന്‍ഡ്, നതാന്‍ ലിയോണ്‍.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!