ഇന്ധന സെസ്: പ്രതിപക്ഷ സമരത്തിനെതിരെ മുഖ്യമന്ത്രി

Spread the love


തിരുവനന്തപുരം: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നു. ബജറ്റിലെ നികുതി വർധനയ്ക്ക് ശേഷമുള്ള വാർത്താസമ്മേനത്തിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇന്ധന സെസിനെതിരെ സമരം നടത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിമർശിച്ചു. മൂന്നുമാസത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത്.

ബജറ്റ് ചർച്ചകൾക്ക് ശേഷം നിയമസഭ ഇന്ന് പിരിഞ്ഞിരുന്നു. ബജറ്റിൽ ഏർപ്പെടുത്തിയ ഇന്ധന സെസിൽ ഇളവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇന്നലെ ബജറ്റ് ചർച്ചക്കുള്ള മറുപടിയിലും ഇളവ് വരുത്താൻ ധനമന്ത്രി കെ എൻ ബാലഗോപാല്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സെസിൽ ഇളവ് വരുത്താത്തതെന്നായിരുന്നു പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്.

ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ നികുതി വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം.

Also Read- ‘പശു ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല; മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം’: കെ. സുരേന്ദ്രൻ

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ ഇന്ന് പിരിയുകയായിരുന്നു. ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിന് മുന്നിലും നടുത്തളത്തിലിറങ്ങിയുമാണ് പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള ഭാഗികമായി റദ്ദാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് സഭ പിരിഞ്ഞത്. ഈ മാസം 27നാണ് ഇനി സഭ സമ്മേളിക്കുക.

കാല്‍നട പ്രതിഷേധ ജാഥയുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!