‘ചിന്താ ജെറോമിനെ മൂത്രത്തിൽ ചൂലുമുക്കി അടിക്കണം:’പറഞ്ഞതിൽ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് കെ. സുരേന്ദ്രൻ

Spread the love


കെ. സുരേന്ദ്രൻ

കോഴിക്കോട്: യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്തയെ മൂത്രത്തിൽ ചൂല് മുക്കി അടിക്കണമെന്നും എന്തു ജോലിയാണ് അവർ ചെയ്യുന്നതെന്നും സുരേന്ദ്രൻ. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ചിന്തയുടെ ജോലിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് ബിജെപിയുടെ കലക്‌ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. വന്‍ തുക കൊടുത്ത് റിസോര്‍ട്ടില്‍ താമസിക്കുന്നു. യാതൊരു ലജ്ജയും ഇല്ലാതെ കള്ളം പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങളെ എങ്കിലും ചിന്ത ജെറോം ബഹുമാനിക്കണമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

അതേസമയം, ചിന്ത ജെറോമിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഒരു പിഴവുമില്ലെന്നും അണ്‍പാര്‍ലമെന്ററി പ്രയോഗമല്ലെന്നും സുരേന്ദ്രന്‍ പിന്നീട്‌ പ്രതികരിച്ചു.
Also Read- ‘പശു ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല; മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം’: കെ. സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സുരേന്ദ്രൻ രംഗത്തെത്തി. കേരളത്തിൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നില്ലെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. പശു നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ട്.

Also Read- കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനൽച്ചില്ലുകള്‍ തകര്‍ത്ത നിലയില്‍; കാർ പോർച്ചിൽ ചോരപ്പാടുകൾ

മാഫിയ സർക്കാരാണ് കേരളത്തിലേത്‌. സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. ജനവികാരം മനസിലാക്കി നികുതി വർധനവ് പിൻവലിക്കണം. ഇല്ലെങ്കിൽ കേരളം സ്തംഭിപ്പിക്കുന്ന സമരങ്ങൾ ഉണ്ടാവും. മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം. സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളെ കുറിച്ച് ആലോചിക്കുമെന്നും സുരേന്ദ്രൻ.

Published by:Naseeba TC

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!