ഒരു ചിട്ടിയിൽ നിന്ന് മൂന്ന് വഴിക്ക് ലാഭമുണ്ടാക്കാം; ചിട്ടി വിളിക്കേണ്ടതും നിക്ഷേപിക്കേണ്ടതുമായ വഴികളറിയാം

Spread the love


Thank you for reading this post, don't forget to subscribe!

ലാഭത്തിൽ ചിട്ടി വിളിക്കുക

ലാഭകരമായി ഏറ്റവും കുറഞ്ഞ ലേല കിഴിവില്‍ ചിട്ടി സ്വന്തമാക്കുക എന്നതാണ് ആദ്യ വഴി. ചിട്ടിയിൽ നിന്ന് പണം പിൻവലിക്കാൻ ജാമ്യം നൽകേണ്ടതുണ്ട്. ജാമ്യം നൽകാൻ ഇല്ലാത്തവരാണെങ്കിൽ കെഎസ്എഫ്ഇയിൽ തന്നെ നിക്ഷേപിച്ച് ലാഭമുണ്ടാക്കാവുന്നതാണ്. ജാമ്യം നൽകി തുക പിൻവലിച്ചാൽ മാസ വരുമാനം ലഭിക്കുന്ന ഏതെങ്കിലും നിക്ഷേപങ്ങളിലേക്ക് മാറ്റി വരുമാനം നേടണം.

കേരള ട്രഷറി നിക്ഷേപം, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി, സഹകരണ ബാങ്കുകളിലെ നിക്ഷേപം എന്നിവ ഉപയോ​ഗപ്പെടുത്താവുന്നതാണ്. ഈ പലിശ മാസ അടവുള്ള മറ്റൊരു നിക്ഷേപത്തിലേക്ക് റീഇൻവെസ്റ്റ് ചെയ്താൽ കാലാവധിയിൽ 3 തരത്തിലുള്ള ലാഭം കയ്യിലെത്തും. മറ്റൊരു നിക്ഷേപത്തിലേക്ക് പോകുന്നതിന് പകരം ചിട്ടി ചേരുന്നതും പരി​ഗണിക്കാവുന്നതാണ്. 

Also Read: സ്ഥിര നിക്ഷേപത്തിന് 8.35 ശതമാനം ആദായം നൽകുന്ന കേരള സർക്കാർ കമ്പനി; സുരക്ഷിതത്വം ഉറപ്പ്; വിട്ടുകളയല്ലേ

ചിട്ടി സ്ഥിര നിക്ഷേപമിട്ടാൽ

ഒരു ചിട്ടി ഉദാഹരണമാക്കി വിശദമാക്കാം. 10,000 രൂപ മാസ അടവുള്ള 100 മാസം കാലാവധിയുള്ള 10ലക്ഷത്തിന്റെ റെ​ഗുലർ ചിട്ടി ഉദാഹരണമായെടുക്കാം. ഇതിൽ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. 20 ശതമാനം ലേല കിഴിവിൽ 8ലക്ഷം രൂപയ്ക്ക് ചിട്ടി പിടിച്ചൊരാൾക്ക് ലഭിക്കുന്ന ആദായം കണക്കാക്കാം. 8 ലക്ഷം രൂപ ലഭിച്ചാൽ 18 ശതമാനം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയായ 9,236 രൂപ കിഴിച്ച് 7,90,764 രൂപ ലഭിക്കും.

പലിശ വരുമാനം

ചിട്ടി പണം സ്ഥിര നിക്ഷേപത്തിന് 7-7.5 ശതമാനം വരെ പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്. 7 ശതമാനം പലിശ കണക്കാക്കിയാൽ 7.90 ലക്ഷത്തിന് ലഭിക്കുന്ന പലിശ വരുമാനം എത്ര വരുമെന്ന് നോക്കാം. വർഷത്തിൽ 55,353 രൂപ പലിശയായി ലഭിക്കും. ഇത് മാസത്തിൽ 4,612 രൂപ മാസത്തിൽ ലഭിക്കും. ഈ തുക ഉപയോ​ഗിച്ചാണ് ഇനി മറ്റു നിക്ഷേപങ്ങൾ നടത്തേണ്ടത്. 

Also Read: പണത്തിന് പക്ഷമില്ല; സാധാരണക്കാരനും ലക്ഷങ്ങള്‍ നേടാന്‍ 3 ഹ്രസ്വകാല ചിട്ടികള്‍; വേഗത്തില്‍ പണക്കാരനാകാം

എസ്ഐപി/ ആവർത്തന നിക്ഷേപം

ഈ തുക കെഎസ്എഫ്ഇ സു​ഗമ അക്കൗണ്ട് വഴി പിൻവലിക്കാൻ സാധിക്കും. ഈ തുക ആവർത്തന നിക്ഷേപമായോ മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാം. 5 വർഷത്തേക്ക് 6 ശതമാനം പലിശ നൽകുന്നൊരു ആവർത്തന നിക്ഷേപം പരിശോധിക്കാം.
2,76,000 രൂപയുടെ നിക്ഷേപത്തിലൂടെ 45,444 രൂപ പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം 3,21,444 രൂപ ലഭിക്കും.

ഇതേ നിക്ഷേപം 10 ശതമാനം ആദായം ലഭിക്കുന്ന ഇക്വിറ്റി മ്യച്വല്‍ ഫണ്ടില്‍ നടത്തിയാല്‍ 3,59,179 രൂപ ലഭിക്കും. 83,179 രൂപ ലാഭമുണ്ടാക്കാം. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ റിസ്‌കുള്ള നിക്ഷേപമാണ്.

മൂന്ന് തരം ആദായം

ചിട്ടി കാലാവധി 100 മാസമായതിനാൽ 8 വർ‍ഷത്തോളം പലിശ വരുമാനം ലഭിക്കും. കാലാവധിയെത്തുമ്പോൾ ചിട്ടി വിളിച്ചെടുത്ത 7.90 ലക്ഷം രൂപ പിൻവലിക്കാം. ചിട്ടിയിിൽ നിന്നുള്ള പലിശ നിക്ഷേപിച്ച ആവർത്തന നിക്ഷേപം കാലാവധിയെത്തുമ്പോൾ ആ തുക കൂടി ലഭിക്കും. ഇത്തരത്തിൽ ഒരു ചിട്ടി വഴി ചിട്ടി പണം, പലിശ, റീഇന്‍വെസ്റ്റ് ചെയ്ത് ലഭിക്കുന്ന ആദായം എന്നിങ്ങനെ 3 തരത്തിലാണ് ലാഭമുണ്ടാക്കുന്നത്.



Source link

Facebook Comments Box
error: Content is protected !!