പാറമട മൂലം ജീവിക്കാനാകുന്നില്ല;യുവതി കൈക്കുഞ്ഞുമായി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

Spread the love


കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൈക്കുഞ്ഞുമായെത്തി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്ത്രീയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തിൽ തന്നെയുള്ള കൊടുങ്ങയിൽ പാറമട പ്രവർത്തിക്കുന്നത് മൂലം സുരക്ഷിതമായി ജീവിക്കാനാകുന്നില്ല. പരാതി നൽകിയിട്ടും പഞ്ചായത്ത്‌ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ്  യുവതി ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം കൈക്കുഞ്ഞുമായെത്തിയ കൂട്ടിക്കൽ പഞ്ചായത്ത് ഓഫീസ് മുൻപിലെത്തിയ യുവതി  കൈവശമുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ തൻ്റെയും കുഞ്ഞിൻ്റെയും ദേഹമാസകലം ഒഴിച്ച ശേഷം തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കൂടി നിന്നവർ ഇടപെട്ട് യുവതിയെ ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

2021 ല്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും വീടുകള്‍ തകരുകയും ചെയ്ത സ്ഥലമാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ കൂട്ടിക്കല്‍. പ്രദേശത്ത് അപകടകരമാംവിധത്തിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനെതിരെ പ്രദേശവാസികള്‍ രംഗത്തുവന്നിരുന്നു.

Published by:Arun krishna

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!