എത്ര കാലം, ഏത് ദിവസം, നിക്ഷേപത്തിന് ഇടവേള എത്ര; എസ്‌ഐപി നിക്ഷേപകർ പരി​ഗണിക്കേണ്ട കാര്യങ്ങൾ

Spread the love


Thank you for reading this post, don't forget to subscribe!

ദീര്‍ഘകാല നിക്ഷേപത്തിനായി എസ്‌ഐപി തിരഞ്ഞെടുത്തവര്‍ക്ക് മുന്നിലുള്ള പ്രധാന സംശയങ്ങളാണ് എത്ര ഇടവേളകളില്‍ എസ്‌ഐപി നിക്ഷേപം നടത്തണം എന്നത്. ഇതുപോലെ മാസത്തില്‍ എസ്‌ഐപി ചെയ്യുമ്പോള്‍ ഏത് ദിവസമാണ് അനുയോജ്യം എന്ന് ആലോചിക്കുന്നവരുമുണ്ടാകും. ഇനി നിക്ഷേപം ആരംഭിച്ചാലുള്ള സംശയം ഇത് എത്ര കാലം തുടരണമെന്നതാണ്. ഇതിനുള്ള മറുപടികള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Also Read: നിരക്കുയരുന്നത് ആഘോഷമാക്കാം; റിസ്കെടുക്കാതെ കയ്യിലെ പണം വളർത്താം; മുന്നിലിതാ 3 വഴികൾ

ഇടവേളകള്‍

മാസ ഇടവേളകളില്‍ മാത്രമല്ല ഇന്ന് ആഴ്ചയിലും ദിവസത്തിലും എസ്‌ഐപികള്‍ ചെയ്യാന്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ അനുവദിക്കുന്നുണ്ട്. ഇതിനാൽ ഏത് ഇടവേള തിരഞ്ഞെടുക്കണമെന്നതിനെ സംബന്ധിച്ച് എസ്ഐപി നിക്ഷേപകര്‍ക്കിടയില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. മാസത്തിലോ ആഴ്ചയിലോ ദീവസത്തിലോ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ നേരിയ വ്യത്യാസം മാത്രമാണ് ആദായത്തിലുണ്ടാകുന്നത്. ഇത് 0.50 ശതമാനത്തിന്റെ വ്യത്യാസമാണ് മുൻകാല പ്രകടനം കാണിക്കുന്നത്. 

Also Read: സ്ഥിര നിക്ഷേപത്തിന് 8.35 ശതമാനം ആദായം നൽകുന്ന കേരള സർക്കാർ കമ്പനി; സുരക്ഷിതത്വം ഉറപ്പ്; വിട്ടുകളയല്ലേ

ദിവസ എസ്‌ഐപി തിരഞ്ഞെടുത്തൊരാള്‍ക്ക് നിക്ഷേപം വിലയിരുത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ശമ്പളക്കാരായവര്‍ക്ക് ആഴ്ചയിലുള്ള എസ്‌ഐപി തിരഞ്ഞെടുക്കുന്നത് സഹായിക്കമാകും. മാസത്തില്‍ നാല് തവണ നിക്ഷേപിക്കുന്നത് വഴി കോസ്റ്റ് ആവറേജിംഗിന്റെ ഗുണം ലഭിക്കും. എന്നാലും ഇടവേളകളെ പറ്റി ആലോചിക്കുന്നതിന് പകരം മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാനും അവ മുടക്കമില്ലാതെ ദീര്‍ഘകാലത്തേക്ക് തുടരാനുമാണ് ശ്രദ്ധിക്കേണ്ടത്. 

Also Read: പണത്തിന് പക്ഷമില്ല; സാധാരണക്കാരനും ലക്ഷങ്ങള്‍ നേടാന്‍ 3 ഹ്രസ്വകാല ചിട്ടികള്‍; വേഗത്തില്‍ പണക്കാരനാകാം

എത്ര കാലത്തേക്ക്

മുകളിൽ പറഞ്ഞ് അവസാനിപ്പിച്ചത് പോലെ ദീർഘകാലം എന്ന വാക്ക് മാത്രമാണ് പലർക്കും പരിചയം. മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി ചെയ്യുന്നവര്‍ക്കുള്ള ഉപദേശമാണ് ദീര്‍ഘകാലം. എന്നാല്‍ എത്ര കാലമാണ് ദീര്‍ഘകാലമായി കണക്കാക്കേണ്ടത്. നികുതി ആവശ്യത്തിന് പരിഗണിക്കുമ്പോള്‍ ദീര്‍ഘകാലമെന്നത് 1 വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളെ സൂചിപ്പിക്കുന്നതാണ്. എന്നാല്‍ നിക്ഷേപത്തിന്റെ കണ്ണില്‍ നിന്ന് നോക്കുമ്പോള്‍ ഇത് വ്യത്യസ്തമാകും. ഇക്വിറ്റി നിക്ഷേപങ്ങള്‍ ചാഞ്ചാട്ട സ്വഭാവം കാണിക്കുന്നതിനാല്‍ നിക്ഷേപ കാലാവധി ഉയര്‍ത്തുന്നതാണ് ഉചിതം.

10 വര്‍ഷത്തെ ഡാറ്റ വിശകലനം ചെയ്താല്‍ 3 വര്‍ഷം നിക്ഷേപിച്ചവരിൽ 62 ശതമാനത്തിന് മാത്രമാണ് 8 ശതമാനമെങ്കിലും ആദായം ലഭിച്ചത്. അതേസമയം. 15 വര്‍ഷം നിക്ഷേിച്ചവരിൽ 99 ശതമാനത്തിനും 8 ശതമാനം ആദായം ഉറപ്പിക്കാനായി. 10 വർഷം നിക്ഷേപിച്ചവരിൽ 94 ശതമാനത്തിനും 10 ശതമാനം ആദായം ലഭിച്ചു. ഇവരിൽ 77 ശതമാനത്തിനും 12 ശതമാനം ആദായവും ലഭിച്ചു.

നഷ്ടത്തെ ശരാശരി ചെയ്യാൻ ചുരുങ്ങിയത് അഞ്ച് വര്‍ഷം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ആവശ്യമാണ്. കോമ്പൗണ്ടിംഗ് നന്നായി പ്രവർത്തിക്കാൻ ദീര്‍ഘകാല നിക്ഷേപം അനിവാര്യമാണ്. 5-7 വർഷത്തിന് മുകളിൽ നിക്ഷേപിക്കുന്നതാണ് ഉപകാരപ്രദമാകുന്നത്.

മാസത്തിൽ ഏത് ദിവസം

മാസത്തിന്റെ തുടക്കത്തിലോ മധ്യത്തിലോ അതോ മാസവസാന ആഴ്ചയിലോ. ഏത് ദിവസമാണ് എസ്‌ഐപിയ്ക്ക് അനുയോജ്യം. മാസത്തിലെ അവസാന വ്യാഴാഴ്ചയാണെന്ന് ചിലര്‍ വിശ്വസിക്കുന്നുണ്ട്. അതേ എസ്‌ഐപി തുക വ്യത്യസ്ത തീയതികളിലാക്കി മാറ്റുന്നതോ. എന്നാല്‍ ഡാറ്റ പരിശോധിച്ചാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വ്യത്യസ്ത തീയതികളില്‍ എസ്‌ഐപി ചെയ്തവര്‍ക്ക് ലഭിക്കുന്ന ആദായത്തില്‍ വ്യത്യാസം കാണാനില്ല. ശമ്പളക്കാരാണെങ്കിൽ ശമ്പള തീയതിക്ക് അനുയോജ്യമായ ദിവസം തിരഞ്ഞെടുക്കുന്നതാണ് ഉപകരപ്പെടുക.



Source link

Facebook Comments Box
error: Content is protected !!