‘എനിക്ക് ജീവനിൽ ഭയമാണ് ,എവിടൊക്കെ സിസിടിവി ക്യാമറ ഉണ്ടെന്നറിയില്ല ’: ഡിസിസി യോഗത്തിൽ ശിവദാസൻ നായർ

Spread the love



Thank you for reading this post, don't forget to subscribe!

മല്ലപ്പള്ളി> ‘ഭയം മനസ്സിലുണ്ട്,  ഈ ഓഫീസിൽ എവിടൊക്കെ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്നറിയില്ല. അതുകൊണ്ട് സൂക്ഷിച്ചു സംസാരിക്കണമെന്ന് മനസ്സ് പറയുന്നു. ഇനി ഒരു നടപടി കൂടി ഏറ്റുവാങ്ങാനുള്ള ചങ്കുറപ്പ് എനിക്കില്ല.  വ്യക്തികൾക്ക് ഭ്രാന്ത് വന്നാൽ ചങ്ങലയ്ക്കിടാം. ചങ്ങലക്ക് ഭ്രാന്ത് വന്നാൽ പരിഹരിക്കാനാവില്ല.  അതു കൊണ്ട് സിസിടിവിയെ ഞാൻ ഭയപ്പെടുന്നു’.  ബുധനാഴ്ച ചേര്‍ന്ന ഡിസിസി എക്സിക്യൂട്ടീവ് യോ​ഗത്തില്‍ മുന്‍ ഡിസിസി അധ്യക്ഷന്‍ കെ ശിവദാസന്‍ നായരുടെ വാക്കുകളാണിത്. 

ദീർഘകാലം എല്ലാവരെയും പുറത്തു നിർത്തി പുനസംഘടനാ നടപടി  ദീർഘിപ്പിക്കുന്നത് ശരിയല്ല എന്നു പറഞ്ഞതാണ് കുറ്റാരോപിതൻ എന്ന നിലയിൽ നിർത്താൻ കാരണം.  വളരെ പെട്ടെന്ന് പല മണ്ഡല പ്രസിഡന്റുമാരെ മാറ്റി യോഗ്യരായവരെ നിയമിച്ച സതീഷ് കൊച്ചു പറമ്പിലിനെ അനുമോദിക്കുന്നു.  ‘ എനിക്ക് ഭയമുണ്ട്, മനുഷ്യന്റെ  കാര്യമല്ലെ,  എപ്പോ തട്ടി പോകുമെന്നറിയില്ല.  ഒരു മൂവർണ കൊടി എന്റെ   മൃതദേഹത്തിൽ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്.  ഞാൻ സതീഷ് കൊച്ചു പറമ്പിലിനെയോ പി ജെ കുര്യനെയോ, നസീറിനെയോ വിമർശിച്ചിട്ടില്ല.  അതിനുള്ള ധൈര്യം പണ്ടത്തെ പോലെ ഇല്ല.  വിമർശനം കൊണ്ട് ഇതിനെ നന്നാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.  കൂടുതൽ ഒന്നും പറയിക്കരുത്’  എന്ന് പറഞ്ഞാണ് ശിവദാസന്‍ നായര്‍ സംസാരം നിര്‍ത്തിയത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!