IND vs AUS: സൂപ്പര്‍ താരങ്ങള്‍! പക്ഷെ ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കാനാകില്ല- മൂന്ന് പേരിതാ

Spread the love
Thank you for reading this post, don't forget to subscribe!

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയാണ് ഈ നിര്‍ഭാഗ്യവാന്മാരിലൊരാള്‍. കോലിയുടെ അഭാവത്തില്‍ നായകനാവുകയും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിക്കൊടുക്കുകയും ചെയ്ത താരമാണ് രഹാനെ.

അഞ്ചാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായി ഏറെ നാള്‍ കളിക്കാന്‍ രഹാനെക്ക് സാധിച്ചെങ്കിലും 100 ടെസ്റ്റ് എന്ന നാഴികക്കല്ലിലേക്കെത്താന്‍ രഹാനെക്ക് സാധിച്ചില്ല. മോശം ഫോമിനെത്തുടര്‍ന്ന് തഴയപ്പെട്ട രഹാനെക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമാണ്.

2022ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം രഹാനെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്താണ്. 82 ടെസ്റ്റില്‍ നിന്നായി 38.52 ശരാശരിയില്‍ 4913 റണ്‍സാണ് വലം കൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ രഹാനെ കളിക്കുന്നുണ്ട്. ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും മടങ്ങിവരവ് ഉണ്ടായേക്കില്ല. അതുകൊണ്ട് തന്നെ ഈ നാഴികക്കല്ല് രഹാനെക്ക് സ്വപ്‌നം മാത്രം.

Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതുള്ള ജഡേജ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിന്റെ മാച്ച് വിന്നറാണ്. ഇപ്പോഴും മിന്നും ഫോമിലുള്ള താരം നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ താരമായിരുന്നു.

അഞ്ച് വിക്കറ്റ് പ്രകടനവും അര്‍ധ സെഞ്ച്വറിയുമായാണ് ജഡേജ കസറിയത്. എന്നാല്‍ 34കാരനായ ജഡേജയും 100 ടെസ്റ്റിലേക്കെത്താന്‍ സാധ്യത കുറവാണ്. ഇതിനോടകം തന്നെ പരിക്ക് ജഡേജയെ തളര്‍ത്തുന്നുണ്ട്. 2012ല്‍ നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ച ജഡേജ 61 മത്സരത്തില്‍ നിന്ന് 249 വിക്കറ്റും 37.4 ശരാശരിയില്‍ 2593 റണ്‍സുമാണ് നേടിയത്.

100 ടെസ്റ്റ് എന്ന നേട്ടത്തിലേക്കെത്താന്‍ 39 ടെസ്റ്റ് കൂടി ജഡേജക്ക് കളിക്കേണ്ടതായുണ്ട്. എന്നാല്‍ അതിനുള്ള ബാല്യം ജഡേജക്കുണ്ടെന്ന് കരുതാനാവില്ല. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരത്തെ പരിക്ക് അലട്ടുന്നു. ഈ സാഹചര്യത്തില്‍ ജഡേജക്കും 100 ടെസ്റ്റ് എത്തിപ്പിടിക്കാന്‍ പ്രയാസമാണ്.

Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

മുഹമ്മദ് ഷമി

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് മുഹമ്മദ് ഷമി. സ്വിങ്ങും ബൗണ്‍സുംകൊണ്ട് വിറപ്പിക്കുന്ന ഷമി 2013ലാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. പിന്നീടിങ്ങോട്ട് നാട്ടിലായാലും വിദേശത്തായാലും ഷമി ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സജീവ അംഗമാണ്.

വിദേശ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്ന് ഷമിയെ വിളിക്കാം. എന്നാല്‍ 100 ടെസ്റ്റെന്ന നേട്ടത്തിലേക്കെത്താന്‍ ഷമിക്കും സാധിച്ചേക്കില്ല. 32കാരനായ ഷമി 61 ടെസ്റ്റാണ് ഇതുവരെ കളിച്ചത്. ഇനിയും 39 ടെസ്റ്റുകള്‍ക്കൂടി അദ്ദേഹം കളിച്ചാലെ 100 ടെസ്റ്റിലേക്കെത്താനാവു.

പേസര്‍റെന്ന നിലയില്‍ ഇനിയും 39 മത്സരങ്ങള്‍ ഷമിയെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമാണ്. ഈ സാഹചര്യത്തില്‍ ഷമിക്കും 100 ടെസ്റ്റെന്നത് സ്വപ്‌നം മാത്രമായിരിക്കും.



Source by [author_name]

Facebook Comments Box
error: Content is protected !!