ഗോവ ചെന്നൈയിനോട്‌ തോറ്റു ; ബ്ലാസ്‌റ്റേഴ്‌സ്‌ 
പ്ലേ ഓഫിൽ , ബംഗളൂരുവും മുന്നേറി

Spread the love



ഫത്തോർദ

ഐഎസ്‌എൽ ഫുട്‌ബോളിൽ രണ്ട്‌ കളി ശേഷിക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പ്ലേ ഓഫ്‌ ഉറപ്പിച്ചു. ആറാംസ്ഥാനക്കാരായ എഫ്‌സി ഗോവ ചെന്നൈയിനോട്‌ തോറ്റതോടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ വഴിയൊരുങ്ങിയത്‌. മൂന്നാംസ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം (31 പോയിന്റ്‌) ബംഗളൂരു എഫ്‌സിയും (31) പ്ലേ ഓഫിൽ എത്തി. ആദ്യ ആറ്‌ സ്ഥാനക്കാർക്കാണ്‌ യോഗ്യത. ഇതിൽ ആദ്യ രണ്ട്‌ സ്ഥാനങ്ങളിലുള്ള മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ്‌ എഫ്‌സിയും നേരിട്ട്‌ സെമി ഉറപ്പാക്കി.

ബ്ലാസ്‌റ്റേഴ്‌സിന്റെ തുടർച്ചയായ രണ്ടാം പ്ലേ ഓഫാണിത്‌. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തി.

പ്ലേ ഓഫിൽ ഇനി ശേഷിക്കുന്ന രണ്ട്‌ സ്ഥാനങ്ങൾക്കായി എടികെ മോഹൻ ബഗാനും (28) ഒഡിഷ എഫ്‌സിയും (27) എഫ്‌സി ഗോവയും (27) പോരാടും. ഇതിൽ എടികെ ബഗാന്‌ രണ്ട്‌ കളിയിൽ ഒരു ജയം മതി. ഒഡിഷയ്‌ക്ക്‌ രണ്ട്‌ കളിയിൽ നാല്‌ പോയിന്റും. ഒരു കളിമാത്രമുള്ള ഗോവയുടെ സാധ്യത മങ്ങി. അവസാനകളിയിൽ ബംഗളൂരു എഫ്‌സിയെ തോൽപ്പിച്ചാലും 30 പോയിന്റ്‌ മാത്രമേ ആകുകയുള്ളൂ. എടികെ ബഗാന്റെയും ഒഡിഷയുടെയും കളിഫലം അനുസരിച്ചാകും ഗോവയുടെ നിലനിൽപ്പ്‌. ചെന്നൈയിനെതിരെ ജയംമാത്രം ലക്ഷ്യമിട്ടിറങ്ങിയ ഗോവയ്‌ക്ക്‌ തുടക്കത്തിലേ പിഴച്ചു. ക്വാമി കാരികാരിയുടെ ഗോളിൽ ചെന്നൈയിൻ പത്താംമിനിറ്റിൽ ലീഡ്‌ നേടി. ഗോവയ്‌ക്ക്‌ നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതിനിടെ നോഹ വെയ്‌ൽ സദൂയ്‌ ഒരു ഗോൾ മടക്കി. പക്ഷേ, 73–-ാംമിനിറ്റിൽ വഴങ്ങിയ പെനൽറ്റി ഗോവക്കാരുടെ സ്വപ്‌നം കെടുത്തി. കാരികാരി ചെന്നൈക്കായി രണ്ടാംഗോളും നേടി.

ജയിച്ചെങ്കിലും ചെന്നൈയിൻ പ്ലേ ഓഫ്‌ കാണാതെ മടങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്‌ നാളെ എടികെ ബഗാനുമായിട്ടാണ്‌ കളി. കൊൽക്കത്തയിലാണ് മത്സരം.  അവസാന മത്സരത്തിൽ 26ന്‌ ഹൈദരാബാദ്‌ എഫ്‌സിയെ നേരിടും. കൊച്ചിയാണ്  വേദി.ബ്ലാസ്റ്റേഴ്സിന് അവസാന അഞ്ച് കളിയിൽ രണ്ട് ജയം മാത്രമാണ് നേടാനായത്. അവസാന മത്സരത്തിൽ ബംഗളൂരുവിനോട് ഒരു ഗോളിന് തോറ്റു. മാർച്ച്‌ മൂന്നിനും നാലിനുമാണ്‌ പ്ലേ ഓഫ്‌ മത്സരങ്ങൾ.

നാലാംസ്ഥാനക്കാരും അഞ്ചാംസ്ഥാനക്കാരും തമ്മിലാണ്‌ ആദ്യകളി. മൂന്നാംസ്ഥാനക്കാർക്ക്‌ ആറാംസ്ഥാനക്കാരാണ്‌ എതിരാളി. ജയിക്കുന്ന ടീമുകൾ സെമിയിലെത്തും. രണ്ട് പാദമായാണ് സെമി.  മാർച്ച്‌ ഏഴിനും ഒമ്പതിനും ആദ്യപാദവും 12നും 13നും രണ്ടാംപാദവും നടക്കും . ഫൈനൽ 18ന്‌.ഇന്ന് ഒഡിഷ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റ് യുണെെറ്റഡിനെ നേരിടും. ജയിച്ചാൽ ഒഡിഷയ്ക്ക് പ്ലേ ഓഫ-് സാധ്യത സജീവമാക്കാം.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!