T20 World Cup: പാക് ‘ഭീഷണി’ ധോണിയോടു നടന്നില്ല! ഈ റെക്കോര്‍ഡ് മറ്റാര്‍ക്കുണ്ട്?

Spread the love
Thank you for reading this post, don't forget to subscribe!

2007ലെ ടി20 ലോകകപ്പ്

സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ രണ്ടു തവണയാണ് ഇന്ത്യയും പാകിസ്താനും ശക്തി പരീക്ഷിച്ചത്. രണ്ടിലും എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ വിജയക്കൊടി പാറിക്കുകയും ചെയ്തു. ആദ്യ വിജയം ലീഗ് ഘട്ടത്തിലായിരുന്നു. മല്‍സരം ടൈ ആയതോടെ വിജയികളെ കണ്ടെത്താന്‍ ബൗള്‍ഔട്ട് വേണ്ടി വരികയായിരുന്നു. ബൗള്‍ഔട്ടില്‍ ഇന്ത്യ വിജയം കൊയ്യുകയും ചെയ്തു. പിന്നീട് ഫൈനലിലും ഇന്ത്യ- പാക് ക്ലാസിക്കാണ് കണ്ടത്. ത്രില്ലിങ് മാച്ചില്‍ ഇന്ത്യ കിരീടമുയര്‍ത്തുകയും ചെയ്തു.

2012ലെ ടി20 ലോകകപ്പ്

2012ലെ ടി20 ലോകകപ്പിലാണ് പിന്നീട് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള സന്നാഹത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താനായിരുന്നു വിജയം. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ സമ്മര്‍ദ്ദത്തോടെയാണ് ഇന്ത്യയിറങ്ങിയത്. 129 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയത്. 78 റണ്‍സുമായി വിരാട് കോലി മിന്നിച്ചപ്പോള്‍ ഇന്ത്യ വിജയം വരുതിയിലാക്കുകയും ചെയ്തു.

Also Read: ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

2014ല ടി20 ലോകകപ്പ്

2014ലെ അടുത്ത ടി20 ലോകകപ്പിലും ഇന്ത്യ- പാകിസ്താന്‍ പോരാട്ടം കണ്ടു. അന്നും എംഎസ് ധോണിക്കും ടീമിനും മുന്നില്‍ പാക് പടയ്ക്കു മുട്ടുമടക്കേണ്ടിവന്നു. ഈ മല്‍സരവും ഒരു ലോ സ്‌കോറിങ് ഗെയിമായിരുന്നു. ബൗളര്‍മാരാണ് ഈ കളിയില്‍ ഇന്ത്യക്കു ജയമൊരുക്കിയത്. സ്പിന്നര്‍ അമിത് മിശ്ര നാലോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഹഫീസ് നയിച്ച പാക്

ടീമിനെ 130ലൊതുക്കാന്‍ ഇതു ഇന്ത്യയെ സഹായിച്ചു. മറുപടിയില്‍ വിരാട് കോലി, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യക്കു വിജയം സമ്മാനിച്ചു.

Also Read: ‘ഇവര്‍ ഇതിഹാസങ്ങളാവും’, സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

2016ലെ ടി20 ലോകകപ്പ്

2016ലെ ടി20 ലോകകപ്പിലായിരുന്നു എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ അവസാനമായി പാകിസ്താനുമായി മാറ്റുരച്ചത്. മഴ ഈ മല്‍സരത്തിനു ഭീഷണിയുയര്‍ത്തിയിരുന്നെങ്കിലും ഗ്രൗണ്ട്‌സ്മാന്‍മാരുടെ ഇടപെടല്‍ മല്‍സരം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചു.

18 ഓവര്‍ വീതമാക്കി കുറച്ച കളിയില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 118 റണ്‍സിലൊതുക്കാന്‍ ധോണിപ്പടയ്ക്കു കഴിഞ്ഞു. മറുപടിയില്‍ വിരാട് കോലിയുടെ ഫിഫ്റ്റി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 37 ബോളില്‍ 55 റണ്‍സ് അടിച്ചെടുത്ത കോലി പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.



Source by [author_name]

Facebook Comments Box
error: Content is protected !!