ധോണിയെക്കാള്‍ ബഹുമാനം രോഹിത് അര്‍ഹിക്കുന്നു! അതിന് കാരണമുണ്ട്- സെവാഗ് പറയുന്നു

Spread the love
Thank you for reading this post, don't forget to subscribe!

ഐപിഎല്ലിലെ മികച്ച നായകന്‍ രോഹിത്

ഐപിഎല്ലിലെ മികച്ച നായകനെന്ന് സെവാഗ് വിശേഷിപ്പിച്ചത് രോഹിത് ശര്‍മയെയാണ്. ധോണിയെക്കാള്‍ ബഹുമാനവും ആദരവും ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് അര്‍ഹിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കണക്കുകള്‍ എല്ലാം വ്യക്തമാക്കും. എംഎസ് ധോണി ഇന്ത്യന്‍ നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് നേടിയെടുത്തിട്ടാണ് സിഎസ്‌കെയുടെ ക്യാപ്റ്റനായത്. എന്നാല്‍ രോഹിത് വലിയ മുന്‍പരിചയമില്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാവുന്നത്. അവിടെ നിന്നാണ് അവന്റെ വിജയ യാത്ര തുടങ്ങിയത്. അതുകൊണ്ടാണ് രോഹിത് കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പറയുന്നത്.

സൗരവ് ഗാംഗുലിയെപ്പോലെയാണ് രോഹിത്. ക്യാപ്റ്റനായ ശേഷം പുതിയതും വ്യത്യസ്തവുമായ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ തുടങ്ങി. രോഹിത്തും അതുപോലെയാണ്. ഇന്ത്യയെ ഒന്നാം നമ്പര്‍ ടീമാക്കി ഉയര്‍ത്തി. അതുകൊണ്ടാണ് രോഹിത് ശര്‍മയെ ഞാന്‍ മികച്ച നായകനെന്ന് വിശേഷിപ്പിക്കുന്നത്-സെവാഗ് പറഞ്ഞു.

Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

ഹര്‍ഭജന്‍ സിങ് ധോണിക്കൊപ്പം

മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനായിരുന്ന ഹര്‍ഭജന്‍ സിങ് പിന്നീട് സിഎസ്‌കെയ്ക്കായും കളിച്ചിട്ടുണ്ട്. ഇപ്പോഴിതാ രോഹിത്തിനെക്കാള്‍ മികച്ച നായകന്‍ ധോണിയാണെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. ‘ എന്റെ വോട്ട് ധോണിക്കാണ്. കാരണം തുടക്കം മുതല്‍ ഒരു ഫ്രാഞ്ചൈസിക്കായാണ് അവന്‍ കളിക്കുന്നത്.

സിഎസ്‌കെയെ ഇന്നത്തെ നിലവാരത്തിലേക്കെത്തിച്ചതില്‍ ധോണിയുടെ പങ്ക് വളരെ വലുതാണ്. ടീമിനെ ധോണി നയിച്ചതും വളര്‍ത്തിക്കൊണ്ടുവന്നതുമായ രീതി വളരെ മികച്ചതാണ്. മറ്റ് നായകന്മാരും ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും മികച്ച നായകനായി തോന്നിയിട്ടുള്ളത് ധോണിയെയാണ്.

10 വര്‍ഷത്തോളം മുംബൈക്കായി കളിച്ചിരുന്നപ്പോള്‍ എന്റെ ഹൃദയം നിറയെ ആ ടീമായിരുന്നു. എന്നാല്‍ പിന്നീട് സിഎസ്‌കെയ്ക്കായി കളിച്ച രണ്ട് വര്‍ഷത്തില്‍ നിരവധി കാര്യങ്ങള്‍ ചിന്തിച്ചു. എങ്ങനെയാണ് ധോണി ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കണ്ട് അത്ഭുതപ്പെട്ടു’-ഹര്‍ഭജന്‍ പറഞ്ഞു.

Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

ഇര്‍ഫാന്റെ വോട്ട് രോഹിത്തിന്

ഇര്‍ഫാന്‍ പഠാന്‍ മികച്ച നായകനെന്ന് വിശേഷിപ്പിച്ചത് രോഹിത് ശര്‍മയെയാണ്. ‘സിഎസ്‌കെയുടെ ടീമെന്ന നിലയിലെ കരുത്തും ധോണിയുടെ ക്യാപ്റ്റനെന്ന നിലയിലെ റോളും ശക്തമാണെന്നതില്‍ ഒരു സംശയവുമില്ല. എപ്പോഴും സ്ഥിര താരങ്ങളുടെ ഒുരു കൂട്ടം സിഎസ്‌കെയ്ക്കുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ അങ്ങനെയല്ല.

സമ്മര്‍ദ്ദത്തില്‍ ടീമിനെ നയിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിത്തിനായി. ടീമിനെ രോഹിത് മുന്നോട്ട് കൊണ്ടുപോയത് അത്രയും മികച്ച രീതിയിലാണ്. അതുകൊണ്ട് തന്നെ മറ്റ് നായകന്മാരെക്കാളെല്ലാം മുകളിലാണ് രോഹിത്തിന്റെ സ്ഥാനം- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.



Source by [author_name]

Facebook Comments Box
error: Content is protected !!