തുർക്കി ഭൂകമ്പം: ഘാന താരം ക്രിസ്‌റ്റ്യൻ അറ്റ്‌സു മരണപ്പെട്ടതായി സ്ഥിരീകരണം

Spread the love



Thank you for reading this post, don't forget to subscribe!

അങ്കാറ> തുർക്കി ഭൂകമ്പത്തിൽകാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്‌റ്റ്യൻ അറ്റ്സു മരണപ്പെട്ടതായി സ്ഥിരീകരണം. അറ്റ്സുവിന്റെ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന വീടിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് കണ്ടെത്തിയതായി അദ്ദേഹത്തിന്റെ മാനേജരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

30കാരനായ അറ്റ്സു തുർക്കി ലീഗിൽ ഹതായ്‌സു ക്ലബ്ബിന് വേണ്ടിയാണ് കളിച്ചിരുന്നത്. തുർക്കി ഭൂകമ്പത്തിന് ​തലേന്നു രാ​ത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ മുൻനിര ടീമുകളുടെ താരമായിരുന്നു അറ്റ്സു. 2014 ബ്രസീൽ ലോകകപ്പിൽ ഘാനക്കായി കളിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!