ഇലന്തൂർ നരബലിക്കേസിൽ തെളിവെടുപ്പിന് ഡമ്മി പരീക്ഷണവും; ഭഗവൽ സിങിന്‍റെ വീട്ടിൽ നരബലി പുനരാവിഷ്ക്കരിച്ചു?

Spread the love


  • Last Updated :
പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ തെളിവെടുപ്പിനിടെ അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തി. ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടിനുള്ളിൽ ആയിരുന്നു ഡമ്മി പരിശോധന നടത്തിയത്. പത്മ, റോസിലിൻ എന്നിവരുടെ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനാണ് ഡമ്മി പരിശോധന. ഡമ്മി പരിശോധനയ്ക്കായി പ്രത്യേകം ടേബിളും പൊലീസ് എത്തിച്ചിരുന്നു. പ്രതികളെ ഓരോരുത്തരായാണ് വീട്ടിനുള്ളിലേക്ക് എത്തിച്ചത്. ആദ്യം ഭഗവൽ സിങിനെയാണ് കൊണ്ടുവന്നത്. എങ്ങനെയാണ് കൊലപാതകവും നരബലിയും നടത്തിയതെന്ന് വിശദീകരിക്കാൻ അന്വേഷണസംഘം ഭഗവൽ സിങിനോട് ആവശ്യപ്പെട്ടു.

കസ്റ്റഡിയിലുള്ള മൂന്നു പ്രതികളെയും ഇന്ന് തെളിവെടുപ്പിനായാണ് ഇലന്തൂരിൽ എത്തിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ നരബലി നടന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി ഭഗവൽ സിങിന്‍റെ വീട് നിൽക്കുന്ന പുരയിടത്തിൽ ഇന്ന് വിശദമായ പരിശോധനയാണ് നടത്തിയത്. മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതിൽ വിദഗ്ദ്ധരായ മായ, മർഫി എന്നീ പൊലീസ് നായക്കളെ സ്ഥലത്തെത്തിച്ചാണ് പരിശോധന നടത്തിയത്.

Also Read- ‘എത്ര ആഴത്തിലുള്ള പഴക്കമേറിയ മൃതദേഹവും മണത്ത് കണ്ടെത്തും’; മായയും മർഫിയും ഇലന്തൂരിൽ

നായ മണംപിടിച്ചുനിന്നിടത്ത് കുഴിയെടുത്തപ്പോൾ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. എന്നാൽ വിദഗ്ദ്ധാഭിപ്രായത്തിൽ ഇത് മനുഷ്യന്‍റേതല്ലെന്നാണ് പ്രാഥമിക നിഗമനം. മനുഷ്യരുടേതിനാക്കാൾ കട്ടി കൂടിയ അസ്ഥിയായിരുന്നു ഇത്. പശുവിന്‍റേതാണെന്നാണ് പൊലീസ് സംഘം സൂചന നൽകുന്നത്.

നായകൾ മണംപിടിച്ചുനിന്നതിന്‍റെ അടിസ്ഥാനത്തിൽ മൂന്നു സ്ഥലങ്ങൾ പൊലീസ് അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അസാധാരണമായ രീതിയിൽ മഞ്ഞൾ നട്ടതായി കണ്ടെത്തിയത് സംശയം വർദ്ധിപ്പിക്കുണ്ട്. നേരത്തെ പത്മം, റോസിലിൻ എന്നിവരെ മറവ് ചെയ്ത സ്ഥലത്തും മഞ്ഞൾ നട്ടത് ശ്രദ്ധേയമായിരുന്നു.

Published by:Anuraj GR

First published:Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!