വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാം

Spread the love


Thank you for reading this post, don't forget to subscribe!

ഒരു സ്ഥിര വരുമാനമുള്ള തൊഴിലായായും സ്ഥിര വരുമാനത്തിനൊപ്പം അധിക വരുമാനം കണ്ടെത്താനും ഉപയോ​ഗിക്കാവുന്നൊരു ആശയമാണിത്. റെയിൽവെയ്ക്ക് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവെ കാറ്ററിം​ഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ വഴിയാണ് ഏജൻസിയെടുക്കേണ്ടത്. ഇന്ന് റെയിൽവെയുടെ റിസർവേഷൻ ടിക്കറ്റുകളിൽ 55 ശതമാനവും ഓൺലൈൻ റിസർവേഷനാണ്. ഇതിനാൽ തന്നെ വലിയ സാധ്യത മുന്നിലുണ്ട്. 

Also Read: ഹാര്‍വാര്‍ഡില്‍ പഠിച്ചവനും ചായ വിറ്റാൽ മതി; ചായയിൽ വിജയം കൊയ്ത സ്റ്റാർട്ടപ്പുകളിതാ

എങ്ങനെ ആരംഭിക്കാം

തീവണ്ടി യാത്രയ്ക്കായി റിസർവേഷൻ ടിക്കറ്റ് ആവശ്യമുള്ളവർ റെയിൽവെ കൗണ്ടറുകളേയാണ് ആശ്രയിക്കുന്നത്. നിശ്ചിത സമയത്തേക്ക് പ്രവർത്തിക്കുന്ന ഇത്തരം കൗണ്ടറുകളിൽ പലപ്പോഴും വലിയ തിരക്കും അനുഭവപ്പെടാറുണ്ട്. ഇവിടെ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമുള്ള അം​ഗീകൃത ഏജന്റുമാർക്ക് ബിസിനസ് നടത്താനാകും. റെയിൽവെ സ്റ്റേഷനുകളോട് ചേർന്നുള്ള കടകളിൽ കൗണ്ടറുകൾ ആരംഭിച്ചോ വീടുകളിലിരുന്നോ ടിക്കറ്റ് ബുക്കിം​ഗ് നടത്താവുന്നതാണ്. 

Also Read: ജിയോയുടെ വരവ് ഒന്നൊന്നര വരവായിരുന്നു; പക്ഷേ ആ ബുദ്ധി ഉദിച്ചത് മുകേഷ് അംബാനിയുടെ തലയില്ല; പിന്നെയാര്?

വരുമാനം എങ്ങനെ

ഐആര്‍സിടിസിയുടെ ഏജന്റുമാരായാല്‍ ഏത് തരം ടിക്കറ്റും ബുക്ക് ചെയ്യുന്നതിന് സാധിക്കും. ടിക്കറ്റുകൾക്ക് കമ്മീഷൻ അടിസ്ഥാനത്തിലാണ് അം​ഗീകൃത ഏജന്റിന് ലഭിക്കുന്ന പ്രാഥമിക വരുമാനം. . മാസത്തില്‍ 50,000 രൂപ വരെ അധിക വരുമാനം ഉണ്ടാക്കാന്‍ സാധിക്കും എന്നതാണ് ഗുണം.

സ്ലീപ്പര്‍ ക്ലാസ്, 2എസ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 20 രൂപയാണ് കമ്മീഷന്‍ ലഭിക്കുക. ഓരോ പിഎന്‍ആര്‍ നമ്പറിനുമാണ് കമ്മീഷന്‍ ലഭിക്കുക. എസി ക്ലാസ് ടിക്കറ്റുകള്‍ക്ക് (1എസി, 2എസി, 3എസി) 40 രൂപയാണ് കമ്മീഷന്‍ ലഭിക്കുക. 2000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തുമ്പോൾ 1 ശതമാനം ഏജന്റ് കമ്മിഷനും ലഭിക്കും.

ഐആർസിടിസി ഏജന്റിന് എത്ര ടിക്കറ്റുകൾ വേണമെങ്കിലും ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനാൽ യാത്ര തിരക്കുള്ള മാസങ്ങളില്‍ മാസത്തിൽ പരിധിയില്ലാതെ വരുമാനം നേടാൻ സാധിക്കും. തീവണ്ടി യാത്ര ടിക്കറ്റുകൾക്കപ്പുറം വിമാന യാത്ര ടിക്കറ്റ്, ബസ് ബുക്കിംഗ്, മൊബൈല്‍ റീചാര്‍ജ്, മണി ട്രാന്‍സ്ഫര്‍, ഹോട്ടല്‍ ബുക്കിംഗ്, ടൂര്‍ പാക്കേജുകൾ, റെയിൽവെയുടെ കസ്റ്റമൈസ്ഡ് ടൂര്‍ പാക്കേജുകൾ എന്നിവ വഴിയും ഐആര്‍സിടിസി അംഗീകൃത ഏജന്റിന് ലാഭമുണ്ടാകാവുന്ന വഴികളാണ്. 

Also Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥ

എങ്ങനെ ഏജന്റാകാം

ഐആര്‍സിടിസി അംഗീകൃത ബുക്കിംഗ് ഏജന്റാവുന്നതിനുള്ള ചെലവ് വളരെ ചെറിയതാണ്. വര്‍ഷത്തേക്കുള്ള രജിസ്ട്രേഷൻ ചാർജ് 3,999 രൂപയാണ്. 2 വര്‍ഷത്തേക്ക് ഒന്നിച്ച് രജിസ്ട്രേഷനെടുക്കുന്നവർക്ക് 6,999 രൂപ അടച്ചാൽ മതിയാകും. രജിസ്ട്രേഷനായി പാന്‍ കാര്‍ഡ്, ആധാര്‍, മൊഹാല്‍ നമ്പര്‍ , ഇ-മെയില്‍ എന്നിവയാണ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമാണ്. ഐആർസിടിസി വെബ്സൈറ്റിലെ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച ശേഷം രേഖകൾ സമർപ്പിക്കണം. ഇതോടൊപ്പം സത്യവാങ്മൂലവും സമർപ്പിക്കണം.

നൽകിയ രേഖകളുടെ പരിശോധന പൂർത്തിയായാൽ ഐആർസിടിസി ഐഡി ലഭിക്കും. പിന്നീട് ഡിജിറ്റൽ സർട്ടിഫിക്കഖ്ഖും യുഎസ്ബി ഡോംഗിലും ലഭിക്കും. ഈ സമയത്താണ് ഐആര്‍സിടിസി ഏജൻസി രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ടത്. നടപടികൾ പൂർത്തിയായ ശേഷം ഐആർസിടിസി അധികാരപത്രം ലഭിക്കുന്നതോടെ ഏജന്റായി രജിസ്റ്റർ ചെയ്യുപ്പെടും.



Source link

Facebook Comments Box
error: Content is protected !!