ഓപ്പറേഷൻ ഗുണവക്ത; മരുന്ന് വിതരണ രംഗത്ത് വ്യാപക ക്രമക്കേടെന്ന് വിജിലൻസ്

Spread the love


Thank you for reading this post, don't forget to subscribe!
തിരുവനന്തപുരം: കേരള ഡ്രഗ് കൺട്രോളർ ഓഫീസിലും, ഡ്രഗ് ടെസ്റ്റിംഗ് ലാബിലും നടത്തിയ വിജിലൻസ് റെയ്ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാൻ നൽകിയ മരുന്ന് രണ്ട് വർഷം വരെ കാലതാമസം വരുത്തിയതായി കണ്ടെത്തൽ. വിപണിയിലെ മരുന്നുകളുടെ ഗുണനിലവാര പരിശോധന കൃത്യമായി നടത്തുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി. പത്തനംതിട്ടയിലെ ആശുപത്രികളിലേക്കായി കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ മരുന്നു കമ്പനികൾ എത്തിച്ച മരുന്നുകൾ ഉത്പാദനം കഴിഞ്ഞ് രണ്ട് വർഷം വരെ കഴിഞ്ഞതാണെന്നാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്.

കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷനു വേണ്ടിയുള്ള മരുന്നുകൾ ഡ്രഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി ആറുമാസം കഴിഞ്ഞിട്ടും സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചു.  എറണാകുളത്ത് പരിശോധനക്ക് അയച്ച സാമ്പിളുകളുടെ ലാബ് റിസൾട്ടുകൾ രേഖപ്പെടുത്താതെ ലാബ് റിസൽട്ടുകൾ അട്ടിമറിക്കുന്നതായും കണ്ടെത്തി. കൊല്ലം ഇടുക്കി എന്നിവിടങ്ങളിൽ ഡ്രഗ്സ് ലൈസൻസ് വിതരണം ചെയ്യുന്നതിൽ മനപൂർവ്വമായ കാലതാമസം വരുത്തുന്നു.

Also Read- ഗവർ‌ണർക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് LDF; നവംബര്‍ 15-ന് രാജ്ഭവന് മുന്നില്‍ ധർണ

കൊല്ലം പത്തനംതിട്ട, എന്നിവിടങ്ങളിലെ ചില ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഓരോ മാസവും എടുക്കണ്ട 13 സാമ്പിളുകൾ ഒറ്റ ദിവസം ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും തന്നെ എടുത്തു. കൊല്ലം, കോട്ടയം ജില്ലകളിൽ ഗുണനിലവാരം കുറഞ്ഞ മരുന്നു കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തുന്നു.  ഇങ്ങനെ നീളുന്നു ക്രമക്കേടുകൾ. പാലക്കാട് നടന്ന മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 4320 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഓപ്പറേഷൻ ഗുണവക്ത എന്ന പേരിലെ വിജിലൻസ് റെയ്ഡ് തുടരും.

Also Read- ‘ജീവിതത്തിൽ Yes മാത്രമല്ല No എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം’; തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ

കൊല്ലം കോട്ടയം ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഓരോ ക്വാർട്ടറിലും ശേഖരിക്കുന്ന സാമ്പിളുകളിൽ 30% സർക്കാർ സ്ഥാപനങ്ങളിൽ നിന്നും 10% കോസ്മെറ്റിക്കും ആകണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. പരിശോധിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്തർക്കെതിരെ ശക്തമായ നടപടികൾക്ക് സർക്കാരിനോട് ശിപാർശ ചെയ്യുമെന്ന് വിജിലൻസ് മേധാവി ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് അറിയിച്ചു.

സർക്കാർ ആശുപത്രികളിലേക്കായി കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ വഴി ഡ്രഗ്സ് ഇൻസ്പെക്ടർമാർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയ മരുന്നുകൾ മാത്രമെ വാങ്ങാവൂ എന്നാണ് ചട്ടം. ഇപ്രകാരം കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന് നൽകുന്നതിന് വേണ്ടി മരുന്ന് കമ്പനികൾ നൽകുന്ന മരുന്നുകൾ പലതും ഉല്പാദനം നടത്തിയ ഉടനെ കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മുഖേന നൽകാറില്ല എന്നും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇത് പരിശോധിക്കുന്നതിന് ചുമതലപ്പെട്ടിട്ടുള്ള ഡ്രഗ്സ് ഇൻസ്പെക്ടർമാർ മരുന്ന് കമ്പനികളിൽ നിന്നും കൈക്കൂലി വാങ്ങി ഇവ പരിശോധിച്ച് ഈ കാലതാമസം ഒളിപ്പിച്ചുവച്ച് ഗുണനിലവാരം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തി നൽകുന്നതായും രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ അപാകതകൾ പരിശോധിക്കുന്നതിനാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!