തൊടുപുഴയിൽ വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊല്ലാൻ ശ്രമം; പ്രതി അറസ്‌റ്റിൽ

Spread the love



Thank you for reading this post, don't forget to subscribe!

തൊടുപുഴ > വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.

മുൻപ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം വന്നതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ വീണ്ടും വിവാഹ ആലോചനയുമായി ഷാജഹാൻ എത്തി. വെങ്ങലൂരിൽ വെച്ച് ഇരുവരും സംസാരിക്കവേ മുൻപെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയുടെ താമസസ്ഥലത്തേക്ക് പോകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പെൺകുട്ടി ആവശ്യത്തെ നിരസിച്ചു. ഇതിനെ തുടർന്നാണ് കൊല്ലാൻ ശ്രമിച്ചത്‌.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!