മുതിർന്ന മാധ്യമപ്രവർത്തകൻ ആർ മാധവൻനായർ അന്തരിച്ചു

Spread the love



Thank you for reading this post, don't forget to subscribe!


കൊച്ചി

മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ആർ മാധവൻനായർ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ വെള്ളി രാത്രി കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന്‌ ചികിത്സയിലായിരുന്നു. ദീർഘകാലം ദി ഹിന്ദുവിന്റെ കോഴിക്കോട്‌ ബ്യൂറോ ചീഫ്‌ ആയിരുന്നു. ഒരു മാസംമുമ്പ്‌ എറണാകുളത്ത്‌ നെടുമ്പാശേരിയിലേക്ക്‌ താമസം മാറിയിരുന്നു. സംസ്‌കാരം ശനിയാഴ്‌ച. ഭാര്യ: ഡോ. സുചേതനായർ (കാലടി സംസ്കൃത സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ, കലിക്കറ്റ് സർവകലാശാല മാസ് കമ്യൂണിക്കേഷൻ വിഭാഗം മുൻ മേധാവി). മക്കൾ: അഞ്ജന കൃഷ്ണ, അഞ്ജലി കൃഷ്ണ.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!