ഒമ്പത് വൈസ് ചാൻസലർമാർ നാളെ രാവിലെ 11.30 ന് മുമ്പ് രാജിവെക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

Spread the love


തിരുവനന്തപുരം: 9 സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ തന്നെ വിസിമാർ രാജിവെക്കണമെന്നാണ് ഗവർണറുടെ ആവശ്യം. നിര്‍ദേശം സുപ്രിംകോടതിയുടെ അടിസ്ഥാനത്തിലാണെന്ന് ഗവർണർ. നാളെ രാവിലെ 11.30ന് മുൻപ് രാജിവെക്കണമെന്ന് നിർദേശം. വിസിമാർക്ക് ഇത് സംബന്ധിച്ച് മെയിലുകൾ‌ അയച്ചതായും ഗവർണർ അറിയിച്ചു.

Also Read-ഗവർ‌ണർക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് LDF; നവംബര്‍ 15-ന് രാജ്ഭവന് മുന്നില്‍ ധർണ

കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല,  ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

6 വി സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്(കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല,  ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല). 3 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു (കൊച്ചി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല).

  • കേരള സര്‍വകലാശാല- ഡോ. വിപി മഹാദേവന്‍ പിള്ള
  • എംജി സര്‍വകലാശാല- ഡോ. സാബു തോമസ്
  • കൊച്ചി സര്‍വകലാശാല-  ഡോ. കെ എൻ മധുസൂധനൻ
  • ഫിഷറീസ് സര്‍വകലാശാല- ഡോ.കെ റിജി ജോൺ
  • കണ്ണൂര്‍ സര്‍വകലാശാല- ഡോ. ഗോപിനാഥ് രവീന്ദ്രൻ
  • സാങ്കേതിക സര്‍വകലാശാല- ഡോ. എം എസ് രാജശ്രീ
  • ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല-  ഡോ. എംവി നാരായണൻ
  • കാലിക്കറ്റ് സര്‍വകലാശാല- ഡോ. എം കെ ജയരാജ്
  • മലയാളം സര്‍വകലാശാല- ഡോ. വി അനിൽ കുമാർ

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!