രാജിവെക്കില്ല: കണ്ണൂർ വിസി പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ

Spread the love



കണ്ണൂർ> വൈസ്‌ ചാൻസലർ സ്ഥാനം രാജിവെക്കില്ലെന്ന്‌ കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ. വൈസ്‌ ചാൻസലറെ എങ്ങനെയാണ്‌ പിരിച്ചു വിടേണ്ടത്‌ എന്ന്‌ യുജിസി റെഗുലേഷനിൽ പറയുന്നില്ല. ആ സാഹചര്യത്തിൽ സർവകലാശാല ആക്ട്‌ ആണ്‌ നിലനിൽക്കുക. ആക്‌ട്‌ പ്രകാരം സ്വഭാവദൂഷ്യം, സാമ്പത്തികക്രമക്കേട്‌ എന്നിവയാണ്‌ വൈസ്‌ ചാൻസലറെ പുറത്താക്കാനുള്ള കാരണങ്ങൾ.

ഈ കാരണങ്ങൾ കൊണ്ട്‌ പുറത്താക്കണമെങ്കിൽ തന്നെ മുൻകൂട്ടി നോട്ടീസ്‌ നൽകുകയും വിസിയുടെ വിശദീകരണം കേൾക്കുകയും വേണം. പ്രശ്‌നം പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച്‌ അവരുടെ നിർദേശപ്രകാരം മാത്രമേ പുറത്താക്കാനാവൂ. ഇതൊന്നും നടക്കാത്ത സാഹചര്യത്തിൽ  തിങ്കളാഴ്‌ച രാജിവയ്‌ക്കണമെന്നു പറയുന്നതിൽ കാര്യമില്ല. നിലവിൽ കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ്‌ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ്‌. എന്നിട്ടും പുറത്താക്കാൻ ഗവർണർക്ക്‌  കഴിയുമെങ്കിൽ ആ നടപടി സ്വീകരിക്കട്ടേയെന്നും പ്രൊഫ.ഗോപിനാഥ്‌ രവീന്ദ്രൻ പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!