അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം; സുൽഫത്ത് എന്റെ സുഹൃത്താണ്; മമ്മൂട്ടി പറഞ്ഞത്

Spread the love


Thank you for reading this post, don't forget to subscribe!

Feature

oi-Abhinand Chandran

|

മലയാള സിനിമയിലെ മൊ​ഗാ സ്റ്റാറായാണ് മമ്മൂട്ടിയെ ആരാധകർ കാണുന്നത്.മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളുടെ അവസാന വാക്കായി മമ്മൂട്ടി അറിയപ്പെട്ടിരുന്ന ഒരു കാലവുണ്ടായിരുന്നു. 71ാം വയസ്സിലും നടൻ കാഴ്ചയിൽ പ്രായത്തേക്കാൾ ചെറുപ്പമാണ്. കരിയറിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോയ നടനാണ് മമ്മൂട്ടി.

തുടക്ക കാലത്ത് അവസരങ്ങൾക്കായി മമ്മൂട്ടി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. സഹനായക വേഷങ്ങൾ അക്കാലത്ത് നടൻ ചെയ്തു. പിന്നീട് നായക നിരയിലേക്ക് ഉയർന്ന നടൻ സൂപ്പർ താരവുമായി. കരിയറിൽ ഉയർച്ച താഴ്ചകൾ നടന് പിന്നീട് നേരിടേണ്ടി വന്നു.

Also Read: ‘വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ട്, മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണ്, ഞാൻ നൂറ് വട്ടം ആലോചിക്കണം’; അഭിരാമി!

ഒരു കാലത്ത് നടന്റെ സിനിമാ ലോകത്ത് തുടരെ പരാജയങ്ങളും വന്നിരുന്നു. ജീവിതത്തിലും കരിയറിലും നടന് വലിയ പിന്തുണ നൽകിയ വ്യക്തിയാണ് ഭാര്യ സുൽഫത്ത്. അന്നും ഇന്നും കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന നടനാണ് മമ്മൂട്ടി. ഭാര്യയെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി കൈരളി ടിവിയിൽ സംസാരിച്ചിരുന്നു.

‘നിങ്ങളൊക്കെ കേട്ടിട്ടുള്ള സ്വഭാവക്കാരനാണ് ഞാൻ‌ വീട്ടിലും. അത്യാവശ്യം ചൂടും പരുക്കത്തരമൊക്കെ വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം. പിന്നെ സിനിമയിലുള്ളപ്പോൾ നമ്മൾ വീട്ടിലില്ല. അകന്ന് നിൽക്കുകയാണ്. അത്രയൊക്കെ തന്നെയാണ് അവളുടെ കോൺട്രിബ്യൂഷൻ. അത്യാവശ്യം വായിക്കും. രഹസ്യമായി കുറിപ്പുകളൊക്കെ എഴുതും. നല്ല സുഹൃത്താണ്. കാര്യങ്ങൾ നമ്മൾ കാണുന്നതിനേക്കാൾ മുന്തിയ തരത്തിൽ കാണും’

തന്റെ ആരോ​ഗ്യം ശ്രദ്ധിക്കുന്നതനെക്കുറിച്ചും മമ്മൂട്ടിയന്ന് സംസാരിച്ചു. ‘അധികം ചോറ് തിന്നാറില്ല. കാർബോ ഹൈഡ്രേറ്റ്സ് ഒഴിവാക്കും. പക്ഷെ അതിന് പകരം പഞ്ചസാര കൂട്ടി ചായ കുടിക്കും. എനിക്ക് ഇറച്ചിയൊക്ക ഇഷ്ടമാണ്. പക്ഷെ അതൊക്കെ ഞാൻ സെലിബ്രേറ്റ് ചെയ്യുമ്പോഴേയുള്ളൂ. രണ്ടാഴ്ച കൂടുമ്പോൾ മട്ടനൊക്കെ. വ്യായാമം ചെയ്യും. വക്കീൽ പണി ചെയ്യുമ്പോൾ പോലും ആ പണി ചെയ്യണമെന്ന് തോന്നിയിട്ടില്ല’

‘കാരണം ഞാൻ സിനിമയിലേക്കെന്ന് ഉറച്ച് തന്നെയാണ് എട്ടൊമ്പത് വയസ് മുതൽ ഇറങ്ങിത്തിരിച്ചത്. പിന്നെ വക്കീൽ‌ പണി ഒരു സേഫ്റ്റിയാണ്. സിനിമയിൽ എപ്പോഴും റിസ്കാണ്. സക്സസ്ഫുളാവണമെന്നില്ല. അതിന് വേണ്ടിയൊരു പണിയെടുത്തതാണ്. എപ്പോൾ വേണമെങ്കിലും വിട്ട് പോരാൻ പറ്റുന്ന ജോലി. സിനിമയിൽ അഭിനയിക്കാനുള്ളൊരു വഴി. അത്രയേ ഉള്ളൂ,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.

Also Read: പ്രിയങ്കയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കാമെന്ന് ചിന്തിക്കുന്ന ആരും ഉണ്ടായില്ല; തമിഴിലാണ് ഇനി സാധ്യതയെന്ന് നടി

1979 ലാണ് സുൽഫത്തും മമ്മൂട്ടിയും വിവാഹം കഴിക്കുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇന്ന് കടന്ന് പോവുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. നടന്റേതായി ഇന്ന് പുറത്തിറങ്ങുന്ന സിനിമകളിൽ വലിയ പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. പുഴു, റോഷാക്ക് തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്.

അതേസമയം ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ക്രിസ്റ്റഫർ എന്ന സിനിമ പൂർണ പരാജയമായിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. ആക്ഷൻ സിനിമയിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയ താരനിര അണിനിരന്നെങ്കിലും സിനിമ പരാജയപ്പെട്ടു.

കാതൽ എന്ന വരാനിരിക്കുന്ന സിനിമയിലാണ് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുള്ളത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയിൽ ജ്യോതികയാണ് നായിക. പ്രഖ്യാപന സമയം മുതൽ സിനിമ വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്തിടെ നടൻ അഭിമുഖങ്ങളിൽ ബോഡി ഷെയ്മിം​ഗ് നടത്തുന്നെന്ന വിമർശനം വന്നിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

When Mammootty Opened up About His Wife Sulfath; Actor Said She Is Also A Friend



Source link

Facebook Comments Box
error: Content is protected !!