‘ഗവർണറുടെ നടപടി അതിരുകടന്നത്; പിന്നിൽ രാഷ്ട്രീയ ലക്ഷ്യം’; മുസ്ലീം ലീഗ്

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
മലപ്പുറം: ഒമ്പത് സർവകലാശാല വിസിമാർ നാളെ രാജിവെക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദേശത്തിനെതിരെ മുസ്ലീം ലീഗ്. ഗവർണറുടെ നടപടി അതിരുകടന്നതെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.

Also Read-‘സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് കൂട്ടുനിന്ന ഗവർണർ തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു’; വി ഡി സതീശൻ

ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യണ്ട്. അതേസമയം സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്ന് മുസ്ലീം ലീഗ് പറഞ്ഞു.

Also Read-ഒമ്പത് വൈസ് ചാൻസലർമാർ നാളെ രാവിലെ 11.30 ന് മുമ്പ് രാജിവെക്കണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

ഈ വിഷയത്തിൽ ഗവർണ്ണർ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും ലീ​ഗ് വ്യക്തമാക്കുന്നു.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!