നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ഒരാള്‍ക്കായി തെരച്ചില്‍

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
തിരുവനന്തപുരം: നെയ്യാറിൽ കുളിക്കാനിറങ്ങിയ യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു.  പിരായുമ്മൂട് സ്വദേശി വിപിനാണ്(29) മരിച്ചത്. ഒരാൾക്കായി തെരച്ചിൽ നടക്കുന്നു. ആഴാംകുളം സ്വദേശി ശ്യാമിനാ (35)യാണ് തെരച്ചിൽ. നെയ്യാറ്റിൻകര ഓലത്താന്നി, പാതിരിശ്ശേരി കടവിൽ കുളിക്കാനിറങ്ങിയവരെയാണ് വൈകിട്ട് 5 മണിയോടെ കാണാതായത്.

വപിന്റെ മൃതദേഹം  പോസ്റ്റുമോർട്ടത്തിനായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ശ്യാമിനായുള്ള രാത്രിയിൽ തെരച്ചിൽ ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാളെ രാവിലെ തെരച്ചിൽ പുനരാരംഭിക്കും.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!